തൃശൂര്‍ വിജിലന്‍സ് കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരെ സ്ഥലംമാറ്റി

thrissur 1

തിരുവനന്തപുരം: ബാര്‍ കോഴ, സോളാര്‍ കേസുകളില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി ലഭിച്ച തൃശൂര്‍ വിജിലന്‍സ് കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരെ സ്ഥലം മാറ്റി.രഞ്ജിത്ത്,വികെ ശൈലജന് എന്നിവരെയാണ് സ്ഥലം മാറ്റിയത്. അതേസമയം കൈക്കൂലിക്കേസില്‍ നടപടി നേരിട്ട് തൃശൂര്‍ കോടതിയില്‍ തന്നെ കേസ് നിലനില്‍ക്കുന്ന മുരളീകൃഷ്ണനെയാണ് പുതിയതായി നിയമിച്ചിരിക്കുന്നത്.

ബാര്‍കോഴ ആരോപണത്തില്‍ കെ ബാബുവിനെതിരേയും, സോളാര്‍ കേസില് മുഖ്യമന്ത്രിക്കും, മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. വിജിലന്‍സ് കോടതി നടപടി പിന്നീട് ഹൈക്കോടതി സ്റ്റേ ചെയതെങ്കിലും സര്‍ക്കാരിന് കടുത്ത പ്രതിസന്ധിയായിരിന്നു വിധി സൃഷ്ടിച്ചിരുന്നത്. ഈ കേസുകളില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ ലീഗല്‍ അഡൈ്വസര്‍മാരെയാണ് ഇപ്പോള്‍ സ്ഥലം മാറ്റിയിരിക്കുന്നത്. രഞ്ജിത്ത്, വികെ ശൈലജന്‍ എന്നിവര്‍ക്കാണ് സ്ഥലംമാറ്റം. രഞ്ജിത്തിനെ മൂവാറ്റുപുഴ വിജില്‍ന്‍സ് കോടതിയിലേക്കും, വികെ ശൈലജനെ തലശേരി വിജിലന്‍സ് കോടതിയേക്കുമാണ് സ്ഥലം മാറ്റിയത്.

അതേസമയം അഡീഷണല്‍ ലീഗല്‍ അഡൈ്വസറായ മുരളീകൃഷ്ണനെയാണ് പുതിയതായി തൃശൂര്‍ കോടതിയില്‍ നിയമിച്ചിരിക്കുന്നത്. ഈ നിയമനവും ഇതിനോടകം വിവാദമായിട്ടുണ്ട്. മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി രാധാകൃഷ്ണനില് നിന്ന് കൈക്കൂലി വാങ്ങിയെന്ന് മുരളീകൃഷ്ണനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും കോടതി നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. ഇതിനിടെയാണ് ഇയാള്‍ക്ക് പുതിയ നിയമനം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

DONT MISS
Top