സച്ചിന്‍ ബ്രാഡ്മാനു ശേഷം ലോകം കണ്ട ഇതിഹാസം- റിക്കി പോണ്ടിംഗ്‌

sachin and ponding

ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ‘ടെന്‍ഡുല്‍ക്കര്‍ ഇന്‍ വിസ്ഡന്‍: ആന്‍ ആന്തോളജി’ എന്ന പുസ്തകത്തിന്റെ അവതാരികയിലാണ് പോണ്ടിംഗ് തന്റെ അഭിപ്രായം കുറിച്ചത്.

സച്ചിനും ബ്രയാന്‍ ലാറയും ഒരേ കാലഘട്ടത്തില്‍ കളിച്ച ഇതിഹാസ താരങ്ങളാണ്. ലാറയ്ക്ക് കളി ജയിപ്പിക്കുവാന്‍ അപാര കഴിവാണുള്ളതെന്നും എന്നാല്‍ സച്ചിന്‍ വെട്ടിപ്പിടിച്ച നേട്ടങ്ങള്‍ എല്ലാത്തിനും മുകളിലാണെന്നും പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു. നീണ്ട കരിയറില്‍ നിന്നും ടെസ്റ്റിലും ഏകദിനത്തിലുമുള്ള ഏതാണ്ട് എല്ലാ റെക്കോര്‍ഡുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 100 സെഞ്ചുറിയെന്ന നേട്ടം അവശ്വസനീയമായ പ്രകടനമാണെന്നും പോണ്ടിംഗ് പറഞ്ഞു.

പുതിയ താരങ്ങള്‍ക്ക് വേണമെങ്കില്‍ റാങ്കിംഗില്‍ മുന്നില്‍ വരുവാന്‍ എളുപ്പത്തില്‍ സാധിക്കും. എന്നാല്‍ സച്ചിനെ പോലെ എല്ലാ കാലത്തും സ്ഥിരതയോടെ നിന്നാല്‍ മാത്രമേ ഒരു കളിക്കാരന്‍ എന്ന നിലയില്‍ പൂര്‍ണത കൈവരിക്കുവെന്നും അദ്ദേഹം അവതാരികയില്‍ കുറിച്ചു. താന്‍ നേരിട്ട ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ സച്ചിന്‍ തന്നെയാണെന്നും ക്രിക്കറ്റ് ഇത്രമാത്രം ആസ്വദിച്ചിരുന്ന മറ്റൊരു കളിക്കാരനില്ലെന്നും കൂടി പോണ്ടിംഗ് അഭിപ്രായപ്പെട്ടു.

DONT MISS
Top