വരുന്നു, ലോകത്തിലെ ആദ്യത്തെ വളയുന്ന വയര്‍ലെസ് ഫോണ്‍

reflex1

ലോകത്തിലെ ആദ്യത്തെ വളയുന്ന വയര്‍ലെസ് ഫോണ്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ശാസ്ത്രജ്ഞര്‍. ഫോണ്‍ വളയുന്നതിലുപരിയായി ഫോണിനുള്ളിലെ ആപ്ളിക്കേഷനും വളയുന്നു എന്നുള്ളതാണ് ഇതിന്റെ പ്രത്യോകത. എല്ലാ നിറങ്ങളും സപ്പോര്‍ട്ട് ചെയ്യുന്ന ഉയര്‍ന്ന റെസല്യൂഷനുമുള്ള ഫോണിന് റിഫ്‌ളക്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്.

വളഞ്ഞ പ്രതലത്തിലൂടെ ആപ്ളിക്കേഷനുകള് ഉപയോഗിക്കുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് സുഗമമായി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം എന്ന സാധ്യതയേറുന്നു. മാത്രമല്ല ഫോണും യൂസറും തമ്മിലുള്ള സമ്പര്‍ക്കം വര്‍ദ്ധിപ്പിക്കാനും സാധിക്കും. ഫോണും യൂസറും തമ്മിലുള്ള സമ്പര്‍ക്കം വര്‍ദ്ധിപ്പിക്കാനായി പൂര്‍ണമായും പുതിയ രീതിയില്‍ നിര്‍മ്മിച്ചതാണ് റിഫ്ളക്സെന്ന് കാനഡയിലെ ക്വീന്‍ യൂണിവേഴ്‌സിറ്റിയിലെ ഹ്യൂമന്‍ മീഡിയ ലാബ് ഡയറക്ടര്‍ റോയല്‍ വെര്‍ട്ടഗല്‍ പറഞ്ഞു.

reflex2

പുസ്തകങ്ങളുടെ പേജുകള്‍ കൈകൊണ്ട് മാറ്റുന്നതുപോലെ ഫോണിലൂടെയും മാറ്റാന്‍ സാധിക്കും. ഫോണ്‍ വലതുവശത്തേക്ക് തിരിച്ചാല്‍ പേജുകള്‍ വലതുവശത്തേക്ക് മറിയും തിരിച്ചാണെങ്കില്‍ ഇടതുവശത്തേക്ക് മാറും. അതുപോലെത്തന്നെ ഗെയിം കളിക്കാനും ഫോണ്‍ സ്‌ക്രീന്‍ വളരെ പ്രയോജനകരമാകും. ആണ്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് സപ്പോര്‍ട്ട് ചെയ്യുന്ന ഫോണില്‍ 720പിക്‌സെല്‍ എല്‍ജി ഫ്ളക്സിബിള് ഒഎല്‍ഇഡി ടച്ച് സ്‌ക്രീനാണ് ഉപയോഗിച്ചിരിക്കുന്നത്.

DONT MISS