അര്‍ണാബ് ഗോസ്വാമിക്ക് ചുവന്ന റോസാ പുഷ്പം സമര്‍പ്പിച്ച് ആഷിക് അബു

AASHIQ

ജെഎന്‍യു വിഷയത്തില്‍ വീണ്ടും പ്രതിഷേധവുമായി സംവിധായകന്‍ ആഷിക് അബു. വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധിയെ നിലപാട് വിശദീകരിക്കാന്‍ അനുവദിക്കാതിരുന്ന ചാനല്‍ ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെയാണ് ഇത്തവണ ആഷിക് രംഗത്തെത്തിയിരിക്കുന്നത്. എന്തുകൊണ്ട് അഫ്‌സല്‍ ഗുരു അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചുവെന്ന വിദ്യാര്‍ത്ഥി പ്രതിനിധിയുടെ വിശദീകരണത്തിനു കാത്തു നില്‍ക്കാത്ത അര്‍ണാബിന്റെ നടപടിയെ ആഷിക് വിമര്‍ശിക്കുന്നു.

നിരപരാധിയും പാവപ്പെട്ടവനും പുരോഗമനവാദിയും കമ്മ്യൂണിസ്റ്റുമായ ഒരു പാവം ഇന്ത്യകാരനെ രാജ്യദ്രോഹി ആക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തമ്മില്‍ തല്ലിച്ച് രാജ്യം നശിപ്പിക്കുകയും ചെയ്യുകയാണെന്ന് ആഷിക് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. അര്‍ണാബ് ഗോസ്വാമിക് ഒരു ചുവന്ന റോസാ പുഷ്പം സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ഹോളിവുഡ് ആക്ഷൻ സിനിമകളുടെ ബാക്ക്ഗ്രൌണ്ട് സ്‌കോറുപോലും തോറ്റുപോകുന്ന രീതിയിൽ വാർത്തകൾക്ക് നാടകീയ മ്യൂസിക്‌, സ്ക്രീൻ കത്തു…

Posted by Aashiq Abu on Friday, February 19, 2016

DONT MISS
Top