തെലുങ്ക് പ്രേമത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

premam

മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളിലൊന്നായ പ്രേമത്തിന്റെ തെലുങ്ക് പതിപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ‘മജ്‌നു’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ മകന്‍ നാഗചൈതന്യയാണ് നിവിന്‍ പോളി അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സായ് പല്ലവി അവതരിപ്പിച്ച മലര്‍ മിസിനെ ശ്രുതി ഹാസന്‍ അവതരിപ്പിക്കുമ്പോള്‍ അനുപമ പരമേശ്വരന്‍ മേരിയായി ഒരിക്കല്‍ക്കൂടി സ്‌ക്രീനിലെത്തുന്നു. ചന്തൂ മൊണ്ടേതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

premam-1
DONT MISS
Top