കേന്ദ്രസര്‍വ്വകലാശാലകളില്‍ ദേശീയ പതാക നിര്‍ബന്ധമാക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം

smrithi-iraniദില്ലി: രാജ്യത്തെ എല്ലാ കേന്ദ്രസര്‍വ്വകലാശാലകളിലും ദേശീയ പതാക നിര്‍ബന്ധമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം. സ്മൃതി ഇറാനി വിളിച്ച വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. എല്ലാവരും കാണുംവിധം പ്രധാനപ്പെട്ട സ്ഥലത്തു തന്നെ പതാക ഉയര്‍ത്തണമെന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

207 അടി ഉയരമുള്ള ദേശീയ പതാക കാണത്തക്ക രീതിയില്‍ എല്ലാ കേന്ദ്ര സര്‍വ്വകലാശാല പരിസരങ്ങളിലും സ്ഥാപിക്കണമെന്നാണ് നിര്‍ദ്ദേശം. കേന്ദ്രസര്‍വ്വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍തഥികൡ രാജ്യസ്‌നേഹം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കം.

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.

DONT MISS
Top