സ്വവര്‍ഗ രതിക്കാരെക്കുറിച്ചുള്ള മോശം പരാമര്‍ശം; നൈക്ക് കമ്പനി ബോക്‌സിംഗ് ഇതിഹാസം മാനി പാക്വോയുടെ സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിക്കുന്നു

manny paquioസ്വവര്‍ഗ രതിക്കാരെക്കുറിച്ചുള്ള ഫിലിപ്പൈനി ബോക്‌സിംഗ് ഇതിഹാസം മാനി പാക്വോയുടെ വിവാദ പരാമര്‍ശം ചൂടു പിടിക്കുന്നു. അദ്ദേഹത്തിന്റെ സ്‌പോണ്‍സേര്‍സായ നൈക്ക് സ്‌പോര്‍ട് വെയേര്‍സ് പാക്വോയെ ഇനി സ്‌പോണ്‍സര്‍ ചെയ്യാനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

സ്വവര്‍ഗരതിക്കാര്‍ മൃഗങ്ങളെക്കാള്‍ തരംതാണവരാണെന്നും ജീവിക്കാന്‍ അര്‍ഹതയില്ലാത്തവരുമാണെന്ന പാക്വോയുടെ പരാമര്‍ശമാണ് വിവാദത്തിലേക്ക് വഴി തെളിച്ചത്. ലോകമെമ്പാടുമുള്ള സാമൂഹ്യ പ്രവര്‍ത്തകരും സെലിബ്രറ്റികളും പാക്വോയുടെ പരാമര്‍ശത്തിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് പാക്വോ കമന്റ് പിന്‍വലിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. പക്ഷ ന്യൂനപക്ഷത്തിന്റെ ജീവിതത്തിന് വില കല്‍പ്പിക്കാത്ത പാക്വോയുമായി ഇനി ഒരു ബദ്ധവുമില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് നൈക്ക് കമ്പനി.

ഈ വര്‍ഷം തന്റെ അവസാന മത്സരത്തിന് താരം തയ്യാറെടുക്കുന്നതിനിടെയാണ് കമ്പനി പിന്മാറുന്നത്. എട്ടു തവണ ലോക ചാമ്പ്യനായ പാക്വോ ഫിലിപ്പൈനില്‍ സെനറ്റ് സീറ്റിന് വേണ്ടി മത്സരിക്കാനൊരുങ്ങുകയാണ്.

DONT MISS
Top