ഹാള്‍ ടിക്കറ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്റെ ഫോട്ടോ, അന്തം വിട്ട് പത്താം ക്ലാസുകാരന്‍

arjun tendulkar

ആഗ്ര: സ്വന്തം ഫോട്ടോയ്ക്ക് പകരം ഹാള്‍ ടിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറുടെ ഫോട്ടോ കണ്ട് അര്‍ജുന്‍ സിംഗ് എന്ന പത്താം ക്ലാസുകാരന്‍ അന്തം വിട്ടു.  പരീക്ഷയ്ക്കായി ഹാള് ടിക്കറ്റ് കയ്യില് കിട്ടിയപ്പോഴാണ് തന്റെ ഫോട്ടോ മാറിയ കാര്യം കണ്ടത്. സ്കൂള് അധികൃതരാകട്ടെ ഇത് ശ്രദ്ധിക്കാതെയാണ് ഹാള് ടിക്കറ്റ് വിതരണം ചെയ്തത്.

ഉത്തര്‍പ്രദേശ് ബോര്‍ഡ് ഓഫ് ഹൈസ്‌കൂള്‍ എക്‌സാമിനേഷന്‍ നടത്തുന്ന പത്താം ക്ലാസ് പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റിലാണ് ഫോട്ടോ മാറിയത്.ഫോട്ടോ ഒഴികെ മറ്റെല്ലാ വിവരങ്ങളും ശരിയായി തന്നെയാണ് കൊടുത്തിരിക്കുന്നത്. ഹാള് ടിക്കറ്റില് അറ്റസ്റ്റ് ചെയ്തിട്ടുമുണ്ട്. എന്നിട്ടും സ്‌കൂള്‍ അധികൃതര്‍ക്ക് തങ്ങളുടെ വിദ്യാര്‍ത്ഥിയുടെ ഫോട്ടോ മാറിയിരിക്കുന്നത് കണ്ടെത്താനായില്ല. സംഭവം വിവാദമായതോടെകൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍.

ഇതിനു മുമ്പും ഇതു പോലുള്ള സംഭവങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മെയില്‍ ജമ്മു കശ്മീരിലെ ഒരു പ്രൊഫഷണല്‍ എന്‍ട്രന്‍സ് പരീക്ഷയുടെ ഹാള്‍ടിക്കറ്റില്‍ പശുവിന്റെ ഫോട്ടോ വന്നത് വലിയ വാര്‍ത്തയായിരുന്നു.

DONT MISS
Top