പട്യാല കോടതി അക്രമണം: നേതൃത്വം നല്‍കിയ അഭിഭാഷകന്‍ ബിജെപി നേതാക്കളോടൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്

BJP1
ദില്ലി: പട്യാല ഹൗസ് കോടതിയില്‍ അക്രമം നടത്തിയത് ബിജെപി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്ത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനും, ബിജെപി നേതാവ് എല്‍കെ അദ്വാനിക്കുമൊപ്പം അക്രമത്തിന് നേതൃത്വം നല്‍കിയ വിക്രം സിംഗ് നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

12744754_10154541442258272_194912496169952076_n

ബിജെപി പ്രവര്‍ത്തകനാണ് വിക്രം സിംഗെന്ന ആരോപണവുമായും വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്.ജെഎന്‍യു വിഷയത്തില്‍ ചില അഭിഭാഷകര്‍ സ്വയം ഇടപെടുകയായിരുന്നുവെന്നും, സംഭവവുമായോ വ്യക്തികളുമായോ ബിജെപിക്ക് ബന്ധമില്ലെന്നും ചാനല്‍ ചര്‍ച്ചകളിലുള്‍പ്പെടെ നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കളോടൊപ്പമുള്ള ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായത്.

12744214_1038294329545352_3307062601292857902_n

അക്രമത്തിന് നേതൃത്വം നല്‍കിയ വ്യക്തിയുടെ ചെവിക്ക് പിടിച്ചിരിക്കുന്ന ബന്ധമാണ് അന്വേഷണത്തിന് നേതൃത്വ നല്‍കിയ അഭ്യന്തര മന്ത്രിക്കുള്ളതെന്നാണ് ആക്ഷേപം

JUNGLE RAJ IN DELHI Kanhaiya Kumar was brutally beaten up today. Our legal correspondent, Krishnadas Rajagopal, says…

Posted by Stanly Johny on Wednesday, 17 February 2016

കനയ്യകുമാറിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ അക്രമം നടത്തിയ തുടര്‍ച്ചയായ രണ്ട് ദിവസവും അതിക്രമം നടത്തുന്ന വീഡിയോ ദൃശ്യങ്ങളുള്‍പ്പെടെ ഉണ്ടായിരുന്നെങ്കിലും ഇയാള്‍ക്കെതിരെ നടപടിയുണ്ടായില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെയാണ് നേതാക്കളോടൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

Untitled-1
DONT MISS
Top