പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി മുന്നണി ബന്ധം വേണ്ടെന്ന് സിപിഐഎം

cpim

ദില്ലി: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി മുന്നണി ബന്ധം വേണ്ടെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി തീരുമാനം. മതേതര കക്ഷികളുമായി പ്രാദേശിക സഹകരണം വേണമോ എന്ന് സംസ്ഥാന ഘടകത്തിനു തീരുമാനിക്കാമെന്നും കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി.

നേരത്തെ, കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന സിപിഐഎം ബംഗാള്‍ ഘടകത്തിന്റെ ആവശ്യത്തില്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഭിന്നതയുണ്ടായിരുന്നു. ബംഗാള്‍ നേതാക്കളും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സഖ്യത്തിന് അനുകൂലമായ നിലപാടെടുത്തു. കേരളത്തില്‍ നിന്നും വിഎസ് അച്യുതാനന്ദനും തോമസ് ഐസക്കും ബംഗാള്‍ ഘടകത്തെ അനുകൂലിച്ചിരുന്നു.

ബംഗാളില്‍ നിന്നുള്ള ബിമന്‍ ബോസ്, സൂര്യകാന്ത് മിശ്ര തുടങ്ങിയ പി.ബി അംഗങ്ങള്‍ ബംഗാള്‍ സംസ്ഥാന സമിതി വലിയ ഭൂരിപക്ഷത്തോടെ തീരുമാനിച്ച കോണ്‍ഗ്രസ് സഖ്യത്തിന് അനുമതി നല്‍കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചു. എന്നാല്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള എന്നിവരുള്‍പ്പടെയുള്ള നേതാക്കളും കേരള ഘടകത്തിലെ മറ്റ് അംഗങ്ങളും ഇതിനെ എതിര്‍ത്തിരുന്നു. ഇതേതുടര്‍ന്നാണ് തീരുമാനം കേന്ദ്ര കമ്മിറ്റിക്ക് വിട്ടത്.

DONT MISS
Top