നിങ്ങളാണോ ജനങ്ങളെ ദേശീയത പഠിപ്പിക്കുന്ന ഹെഡ് മാസ്റ്റര്‍? ബിജെപിക്കെതിരെ ആഷിഖ് അബു

ashiq
കര്‍ഷക ആത്മഹത്യ ഫാഷനാണെന്ന് പറഞ്ഞ ബിജെപി എംപി ഗോപാല്‍ ഷെട്ടിക്കെതിരെ സംവിധായകന്‍ ആഷിഖ് അബു. ഗോപാല്‍ ഷെട്ടിയുടെ പ്രസ്താവന പ്രസിദ്ധീകരിച്ച ഔട്ട്‌ലുക്ക് ഇന്ത്യയുടെ ലിങ്ക് ഷെയര്‍ ചെയ്ത് കൊണ്ടാണ് ബിജെപി എംപി ഗോപാല്‍ ഷെട്ടിക്കെതിരെ സംവിധായകന്‍ ആഷിഖ് അബു പ്രതികരിച്ചത്. ‘ഇത് രാജ്യസ്‌നേഹത്തില്‍ പെടുത്തണം അല്ലെ? ഭരണഘടന കാറ്റില്‍ പറത്തുന്ന നിങ്ങളാണോ ജനങ്ങളെ ദേശീയത പഠിപ്പിക്കുന്ന ഹെഡ് മാസ്റ്റര്‍?’ എന്നതായിരുന്നു ആഷിഖ് അബുവിന്റെ പോസ്റ്റ് .

കർഷകർക്കിടയിൽ ഇപ്പൊ ഫാഷൻ ആത്മഹത്യ – ബി ജെ പി എം. പി. ഗോപാൽ ഷെട്ടി. ഇത് രാജ്യസ്നേഹത്തിൽ പെടുത്തണം അല്ലെ ? ഭരണഖടന കാറ്റിൽ പരത്തുന്ന നിങ്ങളാണോ ജനങ്ങളെ ദേശീയത പഠിപ്പിക്കുന്ന ഹെഡ് മാസ്റ്റർ?

Posted by Aashiq Abu on Wednesday, February 17, 2016

നോര്‍ത്ത് മുംബൈയിലെ എംപിയായ ഗോപാല്‍ കാര്‍ഷിക മേഖലയിലെ തകര്‍ച്ച മൂലം കടക്കെണിയിലായ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംഭവത്തെ പരിഹസിച്ചിരുന്നു. കര്‍ഷക ആത്മഹത്യ സംഭവിക്കുന്നത് തൊഴിലില്ലായ്മയും ക്ഷാമവും കാരണമാണെന്നും പണം നല്‍കിയാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ എന്നും ഗോപാല്‍ ഷെട്ടി പറഞ്ഞിരുന്നു. മഹാരാഷ്ട്രയില്‍ മാത്രം ഒന്നര മാസത്തിനിടെ മാത്രം 124 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ ഇവരുടെ സംരക്ഷണത്തിനായി ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനിടയിലാണ് കടക്കെടിയില്‍പ്പെട്ട് ആത്മഹത്യ ചെയ്ത കര്‍ഷകരെ ബിജെപി എംപി പരിഹസിച്ചത്.

DONT MISS
Top