പാല്‍മണം മാറാത്ത പ്രായത്തില്‍ അവര്‍ അവനു നേര്‍ക്ക്‌ വിരല്‍ ചൂണ്ടിപ്പറഞ്ഞു’ഇവന്‍ മന്ത്രവാദി’

CCCCCCCC

ഒരു വഴിയാത്രക്കാരിയെന്നതിനപ്പുറം അന്‍ജ റിങ്ഗ്രന്‍ ലവനെന്ന മനുഷ്യാവകാശ പ്രവര്‍ത്തകയെ ആഫ്രിക്കയുടെ വരണ്ട മണ്ണിന് അത്ര പരിചിതമല്ലായിരുന്നു. എന്നാല്‍ ഇന്ന് അവര്‍ ഇരുണ്ട ഭൂഖണ്ഡത്തിലെ ഇരുള്‍ നിറഞ്ഞ ജീവിതങ്ങളിലേയ്ക്ക് വെളിച്ചമെത്തിച്ച ഈശ്വരന്റെ പ്രതിനിധിയാണ്. ദുര്‍മന്ത്രവാദിയെന്ന് മുദ്രകുത്തി പാല്‍മണം പോലും മാറാത്ത പിഞ്ചുകുഞ്ഞിന് വിലക്കുകല്‍പ്പിച്ച നാടും നാട്ടുകാരും ഇന്ന് ലജ്ജിക്കുന്നുണ്ടാകും,ചെയ്തതൊക്കെ തെറ്റായിരുന്നില്ലേ എന്ന തിരിച്ചറിവുണ്ടാക്കിയ കുറ്റബോധത്തില്‍.

തെരുവില്‍ വിശന്നുവലഞ്ഞ് നഗ്നമായ ശരീരത്തോടെ ഒരു കുട്ടി അലഞ്ഞുതിരിയുകയാണ് എന്ന വാര്‍ത്ത കേട്ടറിഞ്ഞതോടെയാണ് സാമൂഹ്യപ്രവര്‍ത്തകയായ അന്‍ജ ലവന്‍ ആഫ്രിയ്ക്കയുടെ ഉള്‍നാടന്‍ ഗ്രാത്തിലെത്തുന്നത്. കേട്ടറിഞ്ഞതിലും ദയനീയമായ കാഴ്ചയാണ് വിവരമറിഞ്ഞെത്തിയ അന്‍ജയെ എതിരേറ്റത്‌. മനുഷ്യശരീരത്തിന്റെ എല്ലാ രൂപഭാവങ്ങളെയും ആ കുഞ്ഞിന്റെ ശരീരം ഉപേക്ഷിച്ചിരുന്നു. വിശപ്പും പട്ടിണിയും വികൃതമാക്കിയ ശരീരത്തിന്റ ഉടമയായ ഒരു കുഞ്ഞുബാല്ല്യം.
STARVING

കരുണയോടെ തന്നെ തുറിച്ചുനോക്കിയ കുഞ്ഞുകണ്ണുകളിലെ ദയനീയത കണ്ട് അന്‍ജയുടെ കണ്ണുകളും നനഞ്ഞിരിയ്ക്കാം.തന്റെ കയ്യിലുണ്ടായിരുന്ന ഭക്ഷണവും വെള്ളവും കുഞ്ഞിനുകൊടുക്കുന്നതിന്റെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് താന്‍ കണ്ടകാര്യം അന്‍ജ ലോകത്തെ മുഴുവന്‍ അറിയിച്ചു.
‘ഈ കുഞ്ഞ് ഒരു പ്രതീകം മാത്രമാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒരു കരിനിഴല്‍ പോലെ പടര്‍ന്നുപിടിച്ച ആഫ്രിക്കയിലെ ആയിരക്കണക്കിന് ബലിയാടുകളില്‍ ഒരാള്‍. നൂറുകണക്കിന് കുഞ്ഞുങ്ങളെണ് ദുര്‍മന്ത്രവാദികളെന്ന് പച്ചകുത്തി പല കുടുംബങ്ങളില്‍ നിന്നും അനാധത്വത്തിലേയ്ക്ക് തള്ളി വിടുന്നത്.

വിശപ്പുകൊണ്ടു കൈനീട്ടുന്ന ഇവരുടെ കൈകളിലേക്ക് പേടികൊണ്ടും മററും ഒരു നേരത്തെ ആഹാരം പോലും കൊടുക്കാന്‍ ഏവരും ഭയപ്പെടുന്നു.ആഫ്രിയ്ക്കയുടെ തെരുവോരങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ചേതനയറ്റ കുഞ്ഞു ശരീരത്തില്‍ കഴുകന്‍ പോലും കണ്ണുവെയ്ക്കില്ല.കാരണം ഒരംശം മാംസംപോലും ആ ശരീരങ്ങളില്‍ അവശേഷിച്ചിരിക്കില്ല. ഒക്കതും പട്ടിണി കാര്‍ന്നെടുത്തിട്ടുണ്ടാകും’.

അന്‍ജയുടെ വെളിപ്പെടുത്തലുകള്‍ അറിഞ്ഞ പുറം ലോകം വലിയ രീതിയിലുള്ള കൈകടത്തലുകളാണ് വിഷയത്തില്‍ ഉണ്ടാക്കുന്നത്. തെരുവോരത്തു നിന്നു കിട്ടിയ കുട്ടിയെ ‘ഹോപ്പ്’ എന്ന പേരിട്ടാണ് പുറം ലോകത്തിന്  അന്‍ജ പരിചയപ്പെടുത്തിയത്.ഹോപ്പിനും അവനെപ്പോലുള്ള കുട്ടികള്‍ക്കും വേണ്ടി വലിയ സഹായം അന്‍ജ ഫെയ്‌സ്ബുക്കിലൂടെയും മറ്റും ആവശ്യപ്പെട്ടു.ചെറിയ രീതിയിലുള്ള പ്രതികരണമൊന്നുമല്ല അന്‍ജയുടെ അഭ്യര്‍ത്ഥനയ്ക്ക് ലഭിച്ചത്.ഏകദേശം 150,000 യുഎസ് ഡോളറാണ് ഒരൊറ്റ ദിവസം കൊണ്ട് ഹോപ്പിന്റെ ചികിസത്സയ്ക്കായും മറ്റും ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും തേടിയെത്തിയത്.

Hvis der er nogen der kan få lille Hope til at smile så er det David Jr. ! ??? Vi er lige kommet tilbage fra sygehuset…

Posted by Anja Ringgren Lovén on Saturday, February 6, 2016

ഹോപ്പിന് വേണ്ട ചികിത്സ കൊടുക്കുന്നതിനോടൊപ്പം തന്നെ ബാക്കിവരുന്ന തുക  ഇതുപോലെ ദുരിതം അനുഭവിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ചിലവഴിയ്ക്കുമെന്നും അന്‍ജ പറഞ്ഞു.ആഫ്രിയ്ക്കന്‍ ജനതയ്ക്കിടയില്‍ ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിയന്ത്രണാധീതമായി പെരുകിയതിനെത്തുടര്‍ന്ന് യുനിസെഫ് തന്നെ നേരിട്ട് വിഷയത്തില്‍ ഇടപെട്ടിരുന്നു.ഇത്തരം ചെയ്തികളെ വലിയ കുറ്റകൃത്യങ്ങളായി കാണുമെന്നും ശക്തമായ നടപടികള്‍ വിഷയത്തില്‍ ഉണ്ടാകുമെന്നും യുനിസെഫ് വ്യക്തമാക്കിയിരുന്നു.എന്നിട്ടും സമാന സംഭവങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്നത് ആശങ്കയുളവാക്കുന്നതെന്നാണ് അവരുടെയും അഭിപ്രായം.

എന്തായിരുന്നാലും അന്‍ജ ലവനും സംഘവും ആഫ്രിയ്ക്കന്‍ മണ്ണില്‍ ഇനിയൊരു കുരുന്നു ജീവന്‍ കൂടി പൊലിയുന്നതിന് സമ്മതിക്കുകയില്ല.ഇനിയൊരു കുഞ്ഞിനെയും അവിടെയാരും ദുര്‍മന്ത്രവാദിയെന്നും പിശാചെന്നും വിധിയെഴുതാന്‍ മുതിരുകയും ഇല്ല.കാരണം അവര്‍ക്കു തണലാകാന്‍, അവര്‍ക്കു ശബ്ദമാകാന്‍ ഇനി അന്ജയും സംഘവുമുണ്ടാകും.

‘ഹോപ്പ് ഇപ്പോള്‍ ആശുപത്രിയിലാണ്.ദിവസം ചെല്ലും തോറും അവന്റെ നില ഭേതപ്പെട്ടുവരുന്നുണ്ട്.ചിരിയ്ക്കാന്‍ മറന്നുപോയ ഹോപ്പ് ഇപ്പോള്‍ ചിരിച്ചുതുടങ്ങിയിരിയ്ക്കുകയാണ്.അവന്‍ ചിരിയ്ക്കുമ്പോള്‍ അവന്റെ കവിളുകള്‍ ഏറെ തിളങ്ങാറുണ്ട്’. ഇതു പറയുമ്പോള്‍ അന്‍ജയുടെ മുഖത്ത് ഈ ലോകം കീഴടക്കിയ പോരാളിയുടെ അത്മവിശ്വാസവും സന്തോഷവുമുണ്ടായിരുന്നു.

DONT MISS
Top