നിയമസഭാതെരഞ്ഞെടുപ്പില്‍ ചവറ പിടിയ്ക്കാനൊരുങ്ങി മുന്നണികള്‍

jj

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലമാണ് ചവറ നിയോജക മണ്ഡലം. കരിമണലിന്റെ നാടായ ചവറയില്‍ രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം മാറിമറിഞ്ഞിരിയ്ക്കുന്നു. ആര്‍എസ്പിയും ആര്‍എസ്പി ബി യും തമ്മിലുള്ള മത്സരം ഇത്തവണ ചവറയില്‍ കാണില്ല. ലയിച്ച് ഒന്നായ ആര്‍എസ്പി തന്നെയാകും യുഡിഎഫിന് വേണ്ടി ഇത്തവണ മത്സരത്തിനിറങ്ങുക എന്നത് ഏറെക്കുറെ ഉറപ്പാണ്. സിറ്റിംഗ് സീറ്റ് വിട്ട് നല്‍കില്ല എന്ന നിലപാട് അറിയിച്ചു കഴിഞ്ഞ ആര്‍എസ്പി ഷിബു ബേബി ജോണിനെ തന്നെയാകും സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കുക.

ആര്‍എസ്പി മുന്നണി വിട്ടതോടെ ചവറ നിയോജക മണ്ഡലം സിപിഐഎം ഏറ്റെടുക്കുമോ അതോ ഘടകകക്ഷികള്‍ക്ക് നല്‍കുമോ എന്നതാണ് എല്‍ഡിഎഫിലെ ചര്‍ച്ചാവിഷയം. ചവറ സീറ്റ് കേരളാകോണ്‍ഗ്രസ് (ബി)യ്ക്ക് നല്‍കിയാല്‍ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ പേരും, സിപിഐയ്ക്ക് നല്‍കിയാല്‍ ചവറയിലെ ഒരു വ്യവസായ പ്രമുഖന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനമാണ് എല്‍ഡിഎഫ് ക്യാമ്പിന് പ്രതീക്ഷ നല്‍കുന്നത്. ബിജെപിയ്ക്ക് കാര്യമായ വേരൊട്ടം അവകാശപ്പെടാനാകത്ത മണ്ഡലം കൂടിയാണ് ചവറ.

DONT MISS
Top