പ്രകൃതിവിരുദ്ധ പീഡനം: പെരുമ്പാവൂരില്‍ വൈദികന്‍ അറസ്റ്റില്‍

VAIDIKANപെരുമ്പാവൂര്‍: പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര ബാലഗ്രാമത്തിലെ അന്തേവാസികളെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിലൂടെ പീഡിപ്പിച്ച വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തിലധികം കുട്ടികളെ പിഡീപ്പിച്ച വൈദികനാണ് പിടിയിലായത്.

ബാലഗ്രാമത്തിന്റെ ചുമതലക്കാരനായ ഫാ. ജോണ്‍ ഫിലിപ്പോസാണ് പിടിയിലായത്. 39 കുട്ടികളുള്ള ബാലഗ്രാമത്തിലെ പത്തോളം കുട്ടികള്‍ വൈദികനെതിരെ പരാതി പറഞ്ഞിരുന്നു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് പിഡന വിവരങ്ങള്‍ അധ്യാപകരറിഞ്ഞത്. അധ്യാപകര്‍ അറിയിച്ചതനുസരിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പൊലീസില്‍ പരാതി നല്‍കിയത്.

പട്ടിമറ്റം പൊലീസ് പിടികൂടിയ പ്രതിയെ പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തു. പ്രതിയെ കോടതി റിമാന്റു ചെയ്തു.

DONT MISS
Top