കനയ്യ രാജ്യദ്രോഹിയല്ലെന്നും മോചനത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും ബിജെപി എംപി: പാര്‍ട്ടി നിലപാട് പരസ്യമായി തള്ളി ശത്രുഘ്‌നന്‍ സിന്‍ഹ

Shathrugnan-sinha

കനയ്യകുമാറിന്റെ മോചനത്തിനായി ബിജെപി എംപി രംഗത്ത്. പ്രമുഖ നടനും ലോകസഭാംഗവുമായ ശത്രുഘ്്‌നന്‍ സിന്‍ഹയാണ് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ചുകൊണ്ട് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. കനയ്യയുടെ വേഗത്തിലുള്ള മോചനത്തിനായി പ്തീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നാണ് പാര്‍ട്ടി നിലപാട് തള്ളിക്കൊണ്ട് സിന്‍ഹ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഭരണഘടനയ്‌ക്കോ, രാജ്യത്തിനോ എതിരായി കനയ്യ ഒന്നും പറഞ്ഞിട്ടില്ലെന്നും സിന്‍ഹ പറയുന്നുണ്ട്.

ജെഎന്‍യു ദേശവിരുദ്ധരുടെ താവളമാകുന്നുവെന്ന ബിജെപി ആരോപണത്തെയും ശക്തമായി സിന്‍ഹ പ്രതിരോധിക്കുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും പ്രതിഭാധനന്മാരായ വിദ്യാര്‍ത്ഥികളുടെയും ബഹുമാന്യരായ അധ്യാപകരുടെയും കേന്ദ്രമാണെന്നും സിന്‍ഹ പറയുന്നു. അത് സംരക്ഷിക്കാനും സിന്‍ഹ ആഹ്വാനം ചെയ്യുന്നുണ്ട്.

ജെഎന്‍യുവിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് തെളിവുകളുടെ അടിസ്ഥാനത്തിലാണോ എന്നും അദ്ദേഹം ചോദിച്ചു.

ജെഎന്‍യുവിനെതിരെ നിലവില്‍ നടത്തുന്ന പ്രചരണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന സൂചനയും സിന്‍ഹ നല്‍കിയിട്ടുണ്ട്.

ജെഎന്‍യു വിഷയത്തില്‍ നാടെങ്ങും പ്രതിഷേധം ശക്തമാകുമ്പോള്‍, ബിജെപി എംപി തന്നെ പരസ്യ നിലപാടുമായി രംഗത്തെത്തിയത് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്‌.

DONT MISS
Top