എ ആര്‍ മുരുഗദാസ് ചിത്രത്തില്‍ അജിത്ത് കുമാര്‍ നായകന്‍

vbh

തമിഴകത്തിന്റെ ഹിറ്റ് മേക്കര്‍ എ ആര്‍ മുരുഗദാസിന്റെ അടുത്ത ചിത്രത്തില്‍ അജിത്ത് കുമാര്‍ നായകനാകുന്നു.കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് തമിഴകത്തിലെ ‘തല’ ഫാന്‍സിന്റെ കാതുകളിലേയ്ക്ക് ഈ സന്തോഷവാര്‍ത്ത എത്തിച്ചത് മുരുഗദാസ് തന്നെയാണ്.അടുത്തിടെ നടന്ന ഒരു ഇന്റര്‍വ്വ്യൂവിലാണ് മുരുഗദാസ് ഇക്കാര്യം അറിയിച്ചത്.

എല്ലാ സിനിമകളുടെയും ഷൂട്ടിങ് അവസാനിച്ചാല്‍ ഞാന്‍ നേരേ എത്തുക അജിത്ത് കുമാറിനുവേണ്ടി ഒരു കഥയൊരുക്കാനാണ്.ഇപ്പോള്‍ അത് പൂര്‍ത്തിയായി.തലയുടെ ആരാധകരെ നിരാശരാക്കാതെ ഉടന്‍ തന്നെ സിനിമ അവര്‍ക്കുമുന്നില്‍ എത്തിയ്ക്കുമെന്നും എ ആര്‍ മുരുഗദാസ് പറഞ്ഞു.

മുരുഗദാസിന്റെ സംവിധാനത്തില്‍ ഒടുവിലിറങ്ങിയ രണ്ടു ചിത്രങ്ങളും ഇളയദളപതി വിജയ് നായകനായവയാണ്.കത്തിയും തുപ്പാക്കിയും ഒരുക്കി വിജയ് ആരാധകര്‍ക്ക് രണ്ട് ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച മുരുഗദാസിന്റെ പുതിയ പ്രഖ്യാപനത്തില്‍ ഏറെ പ്രതീക്ഷയിലാണ് തലയുടെ ആരാധകര്‍.തല-മുരുഗദാസ് കൂട്ടുകെട്ടില്‍ വെള്ളിത്തിരയിലെത്തുന്ന ചിത്രം നിരാശപ്പെടുത്തില്ലെന്ന് തമിഴകത്തിന് ഉറപ്പാണ്.

2001 ല്‍ അജിത്തിനെ നായകനാക്കി മുരുഗദസ് സംവിധാനം ചെയ്ത ‘ദീന’ തമിഴ് സിനിമാ ലോകം ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. ഒരു നീണ്ട കാലയളവിനുശേഷം ഇരുവരും ഒന്നിയ്ക്കുന്ന ചിത്രം ഏറെ ആകാംക്ഷയാണ് തമിഴ് സിനിമാ ലോകത്തിന് നല്‍കിയിരിയ്ക്കുന്നത്.

സോനാക്ഷി സിന്‍ഹ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘അക്കിര’യുടെ ഷൂട്ടിങ് തിരക്കിലാണ് മുരുഗദാസ്.ഇതിനുശേഷം ടോളിവുഡ് സൂപ്പര്‍സ്റ്റാര്‍ മഹേഷ് പ്രഭു നായകനാകുന്ന ചിത്രവും കൂടി കഴിഞ്ഞാല്‍ അടുത്ത സിനിമ അജിത്ത് കുമാറുമായുള്ളതായിരിയ്ക്കും എന്നാണ് അഭ്യൂഹങ്ങള്‍.

DONT MISS
Top