ജീവന്‍ വേര്‍പെടും മുമ്പ് അയാള്‍ വിളിച്ചുപറഞ്ഞു’എന്റെ കണ്ണുകള്‍ ദാനം ചെയ്യണം’

cccബംഗളൂരു: ഹരീഷ് നഞ്ചപ്പയെന്ന 22 വയസ്സുകാരന്റെ ജീവിതത്തില്‍ വിധി വിളയാടിയത് മരണത്തിന്റെ രൂപത്തിലാണ്. പക്ഷേ മരണംകൊണ്ട് തോല്‍പ്പിയ്ക്കാന്‍ കഴിയാത്ത മനുഷ്യത്വത്തിന്റെ പ്രതീകമായി മാറി വിധിയ്ക്കുമുകളില്‍ ഒരു വിധിയെഴുത്ത് നടത്തിയാണ് ഹരീഷ് യാത്രയായത്.
കഴിഞ്ഞദിവസം വാഹനാപകടത്തിപ്പെട്ട് അരയ്ക്കുകീഴെ മുറിഞ്ഞുമാറിയ ശരീരവുമായി മണിക്കൂറുകളോളമാണ്  പാതിജീവനുമായി ഹരീഷ് നടുറോഡില്‍ കിടന്നത്. സ്വന്തം ശരീരത്തില്‍ നിന്നും ഓടിമറയാന്‍ വേഗതകാട്ടുന്ന പാതിജീവനെയും മുറുകെ പിടിച്ചുകൊണ്ടു കിടന്ന ഹരീഷിന് മുന്നിലേയ്ക്ക് മനുഷ്യത്തിന്റെ ഒരുകൈയ്യും നീണ്ടില്ല. നിലയ്ക്കാറായ ശരീരം കണ്ട് അടുത്തുകൂടിയവരോട് രക്ഷിയ്ക്കണമെന്ന് പറയേണ്ടതിന് പകരം ഹരീഷ് പറഞ്ഞത് താന്‍ ഇപ്പോള്‍ മരിയ്ക്കുമെന്നും തന്റെ കണ്ണുകളെ ദാനം ചെയ്യണമെന്നുമാണ്. ആശുപത്രിയിലേക്ക് കൊണ്ട് പോയവരോടും ഡോക്ടര്‍മാരോടും അയാള്‍ അഭ്യര്‍ത്ഥിച്ചത് അതൊന്നു മാത്രമാണ്. തന്റെ കണ്ണുകളെ തന്നില്‍ നിന്ന് പറിച്ചെടുക്കണം. ആവശ്യമുള്ളവര്‍ക്ക് അത് ദാനം ചെയ്യണം.

ആശുപത്രിയിലെത്തി നിമിഷനേരങ്ങള്‍ക്കുള്ളില്‍ തന്നെ ഹരീഷ് മരിച്ചു. അയാളുടെ ആവശ്യപ്രകാരം ഡേക്ടര്‍മാര്‍ കണ്ണുകള്‍ നീക്കംചെയ്യുകയും ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുകയുമാണ്. ഡോക്ടര്‍മാരും മറ്റുള്ളവരും ഒരേ മനസ്സോടെ പറയുന്നു. ഹരീഷ് ഇനിയും ജീവിയ്ക്കും.മറ്റാരിലൂടെയോ

DONT MISS
Top