കനയ്യയുടെ ജീവന് ഭീഷണിയെന്ന് അഭിഭാഷക കമ്മീഷന്‍; മാര്‍ച്ച് 2 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

kanayya

ദില്ലി: രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ മാര്‍ച്ച് 2 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്. ഇന്ന് കോടതി വളപ്പിലുണ്ടായ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കോടതി നടപടികള്‍ നിര്‍ത്തിവെക്കുവാനും കനയ്യയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. കനയ്യക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിനും ജയില്‍ സൂപ്രണ്ടിനും നിര്‍ദേശം നല്‍കി.

അതേസമയം, കനയ്യയുടെ ജീവന്‍ ഭീഷണിയെന്ന്  അഭിഭാഷക കമ്മീഷന്‍ അറിയിച്ചു. കോടതിയില്‍ വെച്ച് കനയ്യക്ക് നേരെ അഭിഭാഷകര്‍ ആക്രമം അഴിച്ചു വിട്ടു. ഒരു കൂട്ടം പേര്‍ ചേര്‍ന്ന് കനയ്യയെ നിലത്തിട്ട് ചവിട്ടുകയും കല്ലെറിയും ചെയ്തു. കോടതിയില്‍ വെച്ച് തനിക്ക് മര്‍ദ്ദനമേറ്റതായി കനയ്യ കുമാര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും അക്രമം ഉണ്ടായി. ദൃശ്യമാധ്യമങ്ങളുടെ ക്യാമറകള്‍ നശിപ്പിക്കുകയും വളഞ്ഞിട്ട് മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തു.

DONT MISS
Top