ജെഎന്‍യു വിഷയത്തില്‍ പോലീസിനും ആഭ്യന്തരവകുപ്പിനും മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

jnu

ദില്ലി: ജെഎന്‍യു വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. ദില്ലി ഹോം സെക്രട്ടറി, ചീഫ് സെക്രട്ടറി, പോലീസ് കമ്മീഷണര്‍, ജെഎന്‍യു രജിസ്ട്രാര്‍ എന്നിവര്‍ക്കാണ് ദേശിയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചത്. ജെഎന്‍യുവിലെ പോലീസ് നടപടിയെ തുടര്‍ന്നാണ് നടപടി.

ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തില്‍, ജെഎന്‍യുവിലെ പൊലീസ് ഇടപെടലില്‍ ശക്തമായ പ്രതിഷേധം തുടരുന്നതിനിടയിലാണ് കമ്മീഷന്‍ നടപടി.

DONT MISS
Top