ഷാജഹാനും പരീക്കുട്ടിയുമായി ചാക്കോച്ചനും ജയസൂര്യയും എത്തുന്നു

aaaaaa

പ്രേക്ഷക ഹൃദയങ്ങള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ച ഭാഗ്യകൂട്ടുകെട്ട് വീണ്ടും പിറക്കുന്നു. ബോബന്‍ സാമുവലിന്റെ സംവിധാനത്തില്‍ അണിയറയില്‍ തയ്യാറെടുക്കുന്ന ‘ഷാജഹാനും പരീക്കുട്ടിയും’ എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒരുമിക്കുകയാണ്.

സ്വപ്‌നക്കൂട്, ലോലിപോപ്പ്, ത്രീ കിംഗ്‌സ്, ഫോര്‍ഫ്രണ്ട്‌സ്, 101 വെഡ്ഡിംങ്‌സ്, ഗുല്‍മാല്‍ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തെയും ഏറെ പ്രതീക്ഷയോടുകൂടിയാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. അമല പോളായിരിക്കും ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുക. .ഇതാദ്യമായാണ് അമല ഒരു സിനിമയില്‍ രണ്ടു നടന്‍മാരുടെ നായികയാകുന്നത്.

വൈ വി രാജേഷിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിയ്ക്കുന്നത് ആഷിക്ക് ഉസ്മാനാണ്. അജു വര്‍ഗ്ഗീസ്, സൂരാജ് വെഞ്ഞാറമൂട് തുടങ്ങിയ നീണ്ട താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റ സംഗീതമൊരുക്കുക ഗോപീ സുന്ദറായിരിയ്ക്കും. ചിത്രം ഒരു മുഴുനീള റൊമാന്റിക്ക് എന്റര്‍ടെയ്‌നര്‍ ആയിരിയ്ക്കുമെന്നാണ് പ്രതീക്ഷ.

DONT MISS
Top