ദില്ലി കോടതി വളപ്പില്‍ അഭിഭാഷകരുടെ അഴിഞ്ഞാട്ടം; കനയ്യകുമാറിനും മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനം

kanayya

ദില്ലി: പട്യാല കോടതിയില് ഹാജരാക്കിയ ജെഎന്‍യു യൂണിയന്‍ അധ്യക്ഷന്‍ കനയ്യ കുമാറിന് മര്‍ദനമേറ്റു. ദില്ലി പാട്യാല കോടതിയില്‍ ഹാജരാക്കവെയാണ് അക്രമമുണ്ടായത്. ഒരു സംഘം അഭിഭാഷകരാണ് കോടതിയില്‍ വെച്ച് കനയ്യകുമാറിനെ അക്രമിച്ചത്. കനയ്യ കുമാറിനെ ഒരുകൂട്ടം ആളുകള് നിലത്തിട്ട് ചവിട്ടുകയും ചെയ്തു.  കഴിഞ്ഞ ദിവസം കോടതിയില്‍ കനയ്യകുമാറിനെ അക്രമിച്ചവര്‍ തന്നെയാണ് ഇന്നും അക്രമിച്ചതെന്നാണ് വിവരം. കോടതിക്ക് പുറത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ രൂക്ഷമായ അക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.  മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറ് തുടരുകയാണ്.

മാധ്യമങ്ങളുടെ ഓബി വാനുകള്‍ക്ക് നേരെയും അക്രമണമുണ്ടായി. ഇന്നലെയും സമാനമായ അക്രമണം കോടതിയില്‍ നടന്നിരുന്നു. ഈ പ്രശ്‌നത്തിലെ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ഇവരാണ് ഇന്നും അക്രമണത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം ഉണ്ടായിരുന്നുവെങ്കിലും ഇത് പാലിച്ചില്ല.

അതേസമയം, പട്യാല കോടതിയിലെ അക്രമത്തില്‍ അടിയന്തിര നടപടിയെടുക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം.പത്ത് മിനുട്ടിനുള്ളില്‍ കോടതിയില്‍ നടന്നതെന്താണെന്ന് കോടതിയില്‍ അറിയിക്കണമെന്ന് ദില്ലി പോലീസ് അഭിഭാഷകനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ വിഷയത്തില്‍ കോടതിയുടെ ശ്രദ്ധ ക്ഷണിച്ചതിനെ തുടര്‍ന്നാണ് അടിയന്തിര നടപടിക്ക് സുപ്രീം കോടതി നിര്‍ദേശിച്ചത്. കോടതിയിലെ സ്ഥിതി ഗതികള്‍ നേരിട്ടന്വേഷിക്കാന്‍ സുപ്രീം കോടതി അഞ്ചംഗ ഉന്നത അഭിഭാഷകസംഘത്തെ കോടതിയിലേക്കയച്ചു. കബില്‍സിബല്‍ ഉള്‍പ്പെടെയുള്ള അഭിഭാഷകരാണ് സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് കോടതിയിലേക്ക് പുറപ്പെട്ടത്.

DONT MISS
Top