ഗാന്ധിജി മരിച്ചത് ഓട്ടോറിക്ഷയിടിച്ചല്ലെന്ന് നവമാധ്യമങ്ങള്‍: ഗോഡ്‌സെയുടെ മക്കളെന്ന് സംഘികള്‍ക്ക് പുതിയ വിളിപ്പേര്

gandhi

ജെഎന്‍യുവും ദേശസ്‌നേഹവും ദേശീയതലത്തില്‍ സജീവ ചര്‍ച്ചയായപ്പോള്‍, മലയാളികളും ഫെയ്‌സ്ബുക്കില്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ദേശീയ തലത്തില്‍ ജെഎന്‍യു അടച്ചുപൂട്ടണമെന്ന സംഘപരിവാര്‍ പ്രചരണത്തിനാണ് കൂടുതല്‍ പിന്തുണയെങ്കില്‍ കേരളത്തില്‍ നേരെ മറിച്ചാണ് കാര്യങ്ങള്‍. ഗാന്ധി വധവും, സവര്‍ക്കര്‍ക്കറുടെ മാപ്പപേക്ഷയും, സ്വാതന്ത്ര്യസമരത്തിലെ ആര്‍എസ്എസിന്റെ അസാന്നിധ്യത്തിലും തുടങ്ങി രോഹിത്ത് വെമുലയിലും കന്നയ്യ കുമാറിലും വരെയെത്തി നില്‍ക്കുന്ന തരത്തിലാണ് സംഘി വിരുദ്ധരുടെ പ്രചരണങ്ങള്‍. രാജ്യസ്‌നേഹത്തെക്കുറിച്ച് സംസാരിക്കാനുള്ള സംഘപരിവാറിന്റെ യോഗ്യതയെച്ചൊല്ലിയാണ് മലയാളികളുടെ ഫെയ്‌സ്ബുക്ക് ചര്‍ച്ച പുരോഗമിക്കുന്നത്. ഈ വാദങ്ങളെ  ക്വിറ്റ് ഇന്ത്യ സമരത്തിലെയും ചൈന യുദ്ധത്തിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലപാടുകള്‍ വെച്ചാണ് സംഘപരിവാറുകാര്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്.

സംഘപരിവാറിന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്തുകൊണ്ട് പ്രമുഖ സംവിധായകന്‍ ആഷിഖ് അബു രംഗത്തെത്തി. ഗാന്ധി വധത്തിന് പിന്നില്‍ ആര്‍ എസ് എസാണെന്ന നിലയില്‍ 1991 ഫെബ്രുവരി 10 ലെ കലാകൗമുദി വാരികയില്‍ ഒഎന്‍വി കുറുപ്പ് എഴുതിയ ലേഖനമാണ് ആഷിഖ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് 1948 ല്‍ ഗോള്‍വാക്കര്‍ നടത്തിയ ഗാന്ധി വിരുദ്ധ പ്രസംഗവും, ആ യോഗത്തില്‍ പങ്കെടുത്ത് ചോദ്യം ചോദിച്ചതിന് മര്‍ദനമേറ്റ കാര്യവും, ഗാന്ധിജി മരിച്ചപ്പോള്‍ ആര്‍എസ്എസുകാര്‍ മധുരം വിതരണം ചെയ്തതുമെല്ലാം വിശദീകരിക്കുന്ന കുറിപ്പാണ് ഒഎന്‍വിയുടേതായി നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഗാന്ധിജി വെടിയേറ്റ് മരിക്കുന്നതിന് ഒരാഴ്ച മൂൻപ് തിരുവനന്തപുരം തൈക്കാട് മൈതാനിയിൽ RSS ൻ്റെ ഒരു യോഗം നടക്കുന്നു. ഗുരുജി ഗോ…

Posted by Aashiq Abu on Monday, 15 February 2016

പ്രമുഖ മാധ്യമപ്രവര്‍ത്തകനായ കെജെ ജേക്കബിന്റെ പ്രതികരണം ഇങ്ങനെ

ഗാന്ധീനെ ചെറ്തായിട്ടൊന്നു വെടിവെച്ചുകൊന്നു.അയ്നാണ്…. :(

Posted by KJ Jacob on Sunday, 14 February 2016

സംഘികളെന്ന സ്ഥിരം വിശേഷണം മാറ്റി ‘ഗോഡ്‌സെയുടെ മക്കള്‍’ എന്ന പുതിയ വിളിപ്പേരും രണ്ട് ദിവസമായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ‘ഗാന്ധിജി മരിച്ചത് ഓട്ടോറിക്ഷയിടിച്ചല്ല’ എന്ന മുദ്രാവാക്യവും കാര്യമായി ഉപയോഗിക്കപ്പെടുന്നു. ഗോഡ്‌സെയെയും സര്‍വര്‍ക്കറെയും ഉപയോഗിച്ചു കൊണ്ട് ജെഎന്‍യു യൂണിയന്‍ അധ്യക്ഷന് സംരക്ഷണമൊരുക്കാനാണ് പലരും തയ്യാറാകുന്നത്. അറസ്റ്റിന് തൊട്ടുമുന്‍പ് കനയ്യ കുമാര്‍ നടത്തിയ പ്രസംഗവും മലയാളം പരിഭാഷയുമെല്ലാം നവമാധ്യമങ്ങളില്‍ വമ്പന്‍ ഹിറ്റാണ്.

10603804_967998896611641_8368291014609702569_n

നവമാധ്യമങ്ങളില്‍ വൈറലായ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നത് എബിവിപി ക്കാരാണെന്ന നിലയിലുള്ള വീഡിയോ വ്യാജമാണെന്ന ആരോപണവുമായി സംഘപരിവാര്‍ അനുകൂലികളും രംഗത്തെത്തിയിട്ടുണ്ട്.

DONT MISS
Top