സിവില്‍ സപ്ലൈസ് അഴിമതിക്കേസ്: അടൂര്‍ പ്രകാശിനെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ തള്ളി

adoor-prakashകോഴിക്കോട്: അഴിമതിക്കേസില്‍ മന്ത്രി അടൂര്‍ പ്രകാശിനെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ തള്ളി. 2004-06 കാലഘട്ടത്തില്‍ സിവില്‍ സപ്ലൈസ് മന്ത്രിയായിരിക്കെ റേഷന്‍ കടകള്‍ അനുവദിക്കുന്നതിന് 25 ലക്ഷം കോഴ ചോദിച്ചുവെന്ന കേസിലെ കുറ്റപത്രമാണ് റദ്ദാക്കാനാകില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ ആര്‍ ശങ്കര്‍ റെഡ്ഡി നിലപാടെടുത്തത്.

കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാവ് എന്‍കെ അബ്ദുറഹ്മാന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു കേസ് വിജിലന്‍സ് അന്വേഷിച്ച് കോഴിക്കോട് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് എന്‍കെ അബ്ദുറഹ്മാന്‍ പരാതിയില്‍നിന്ന് പിന്മാറി. ഇതേ തുടര്‍ന്ന് കുറ്റപത്രം റദ്ദാക്കണമെന്ന വിജിലന്‍സ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടാണ് ശങ്കര്‍ റെഡ്ഡി തള്ളിയത്.

DONT MISS
Top