എട്ടു കിലോ ശരീരഭാരം കുറച്ച് ദുല്‍ക്കര്‍ സല്‍മാന്‍

dq

ചാര്‍ലിയില്‍ നീളന്‍ താടി വളര്‍ത്തി ആരാധകരെ ആവേശം കൊള്ളിച്ച ദുല്‍ക്കര്‍ രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെത്തുന്നത് എട്ടു കിലോയോളം ഭാരം കുറച്ച്. മെലിഞ്ഞ് അവശനായ ഗെറ്റുപ്പിലാണ് താരം. കമ്മാട്ടിപ്പാടം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ കഥയാണ് പറയുന്നത്.

dq2

ദുല്‍ക്കര്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുകയെന്നും വാര്‍ത്തകളുണ്ട്. ബാംഗ്ലൂരുകാരിയായ ഷോണ്‍ റോമിയാണ് ദുല്‍ക്കറിന്റെ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. വിനായകന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. അന്നയും റസൂലും ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നി ചിത്രങ്ങള്‍ക്ക് ശേഷം രാജീവ് രവി ഒരുക്കുന്ന ചിത്രമാണിത്. സമീര്‍ താഹിര്‍ ചിത്രമായ കലിയാണ് ദുല്‍ക്കറിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.

DONT MISS
Top