പുത്തന്‍ സ്മാര്‍ട്ട്‌ഫോണുമായി ലെനോവ എത്തുന്നു

d

വിപണി കീഴടക്കുമെന്ന ആത്മവിശ്വാസത്തോടെ തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ലെനോവ. സ്മാര്‍ട്ട് ഫോണിന്റെ വരവറിയിച്ചുകൊണ്ട് കമ്പനിതന്നെ പുറത്തുവിട്ട ടീസറില്‍ എംഡബ്ല്യൂസി 2016 ട്രേഡ് ഷോയില്‍ ഹാന്റ് സെറ്റ് അവതരിപ്പിയ്ക്കുമെന്നാണ് പറയുന്നത്.

ടീസറില്‍ സ്മാര്‍ട്ട്‌ഫോണിന്റെ മുകളില്‍ നിന്നുള്ള പകുതി ഭാഗം കറുപ്പ് നിറത്തിലാണ്. ലെനോവയുടെ തന്നെ ലെമണ്‍ 3 സ്മാര്‍ട്ട്‌ഫോണിന്റെ രൂപഘടനയോട് ഏറെ സാദ്യശ്യമുള്ളതാണ് പുതിയ സ്മാര്‍ട്ട്‌ഫോണും. എന്നാല്‍ ലെമണ്‍ 3 യില്‍ നിന്നും എന്ത് സവിശേഷതയാണ് പുതിയ സ്മാര്‍ട്ട്‌ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ മാസമാണ് ലെനോവ ലെമണ്‍ 3 ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചത്. കമ്പനിയുടെ ഷോപ്പിംങ് വെബ്‌സൈറ്റില്‍ സ്മാര്‍ട്ട്‌ഫോണിന് 7,000 രൂപയായിരുന്നു. ഡ്യുവല്‍ സിം, ഡ്യുവല്‍ സ്റ്റാന്റ് ബൈ, ഡ്യുവല്‍ 4ജി, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്, 5 ഇഞ്ച് ഫുള്‍ എച്ച്ഡി റെസല്യൂഷന്‍ ഐപിഎസ് ഡിസ്‌പ്ലേ, 2 ജിബി റാം, 4ജി എല്‍ടിഇ നെറ്റ്വര്‍ക്ക്, ബ്ലൂടൂത്ത്, ജിപിഎസ് എന്നീ സൗകര്യങ്ങളോടുകൂടിയാണ് ലെമണ്‍ 3 പുറത്തിറങ്ങിയത്.

കൂടാതെ 16 ജിബി ഇന്‍ബ്യുല്‍റ്റ് സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഷന്‍, 13 മെഗാ പിക്‌സല്‍ ബാക്ക് ക്യാമറ, 5 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറ, 2750എംഎച്ച് ബാറ്ററി തുടങ്ങിയ സൗകര്യങ്ങളും ലെമണ്‍ 3യില്‍ ഒരുക്കിയിട്ടുണ്ട്.

DONT MISS
Top