കിടിലന്‍ ഫീച്ചറുകളുമായി പുതിയ ഐഫോണ്‍ 5എസ്ഇ എത്തുന്നു

IPHONE
കിടിലന്‍ ഫീച്ചറുകളുമായി പുതിയ ഐഫോണ്‍ 5എസ്ഇ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ച്ച് 15ന് പുറത്തിറക്കും. സ്മാര്‍ട്ട്‌ഫോണ്‍ വിപണിക്ക് വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും പുതിയ മോഡല്‍. ഐഫോണിന്റെ ആദായകരമായ ആദ്യത്തെ ഫോണായിരിക്കും ഐഫോണ്‍ 5എസ്ഇ. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് പുതിയ മോഡല്‍ പുറത്തിറക്കുന്നത്. പ്രധാനമായും 6ഫീച്ചറുകളാണ് മറ്റുള്ള ഫോണുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്:

കനം കുറഞ്ഞ, ലോഹനിര്‍മ്മിത ബോഡി

ലോഹം കൊണ്ട് നിര്‍മ്മിച്ച ബോഡിയായിരിക്കും ഐഫോണ്‍ 5എസ്ഇയുടെത്. ഐഫോണ്‍ 5എസിനെ അപേക്ഷിച്ച് കനം കുറഞ്ഞതായിരിക്കും പുതിയ മോഡല്‍. ഐഫോണ്‍ 6എസിന്റെ ചില ഡിസൈന്‍ ഘടകങ്ങള്‍ ഇതിലുണ്ടാകും.

thick

ഐഫോണ്‍ 6എസിന്റെ അതേ നിറങ്ങള്‍ ലഭ്യമാകും

ഐഫോണ്‍ 6എസിന്റെ അതേ നിറങ്ങള്‍ ഐഫോണ്‍ 5എസ്ഇയിലും ലഭ്യമാകും. അതുകൊണ്ട് തന്നെ റോസ് ഗോള്‍ഡ് നിറത്തിലുള്ള ഫോണും ലഭിക്കും.

color

രസകരമായ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍

ഹോം ബട്ടണോടൊപ്പം ടച്ച് ഐഡി ഫിംഗര്‍പ്രിന്റ് സ്‌കാനറും ഐഫോണ്‍ 5എസ്ഇയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

finger

4 ഇഞ്ച് ഡിസ്പ്‌ളേ

ഐഫോണ്‍ 5സി, ഐഫോണ്‍ 5എസിനെയും പോലെ ഐഫോണ്‍ 5എസ്ഇയ്ക്കും 4 ഇഞ്ച് ഡിസ്പ്‌ളെ തന്നെയായിരിക്കും ഉണ്ടാകുക. ത്രീഡി ടച്ച് സപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യതയും ഉണ്ടാകും.

inch

8എംപി റിയര്‍ ക്യാമറ

ഐഫോണ്‍ 5എസിലേതു പോലെത്തന്നെ 8എംപി റിയര്‍ ക്യാമറയും 1.2 എംപി സെല്‍ഫി ക്യാമറയുമായിരിക്കും എഫോണ്‍ 5എസ്ഇയില്‍ ഉണ്ടാകുക.

camera

എ9 പ്രോസസര്‍

ഏറ്റവും പുതിയ പ്രോസസറായ എ9 പ്രോസസറായിരിക്കും ഐഫോണ്‍ 5എസ്ഇയില്‍ ഉപയോഗിക്കും.

a9
DONT MISS
Top