സീതാറാം യെച്ചൂരിക്ക് വധഭീഷണി; രാഷ്ട്രീയമായി നേരിടുമെന്ന് യെച്ചൂരി

sitaram-yechuri

ദില്ലി: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഫോണിലൂടെ വധഭീഷണി. സിപിഐഎം ആസ്ഥാനമായ എകെജി ഭവനിലെ ഫോണിലേക്കാണ് വധഭീഷണി വന്നത്. ആദ്മി സേന എന്ന പേരിലാണ് ഭീഷണിസന്ദേശം വന്നത്. ഇന്നലെ എകെജി ഭവന് നേരെ ആം ആദ്മി സേനാ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു.

ക്യാംപസുകളില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രങ്ങള്‍ അടിച്ചേല്‍പിക്കുന്നതിരായ സിപിഐഎം നിലപാടിനോടുളള പ്രതികാരമാണ് ഭീഷണിയിലെന്ന് യെച്ചൂരി പറഞ്ഞു. ഫോണിലൂടെയുളള ഭീഷണിയെ രാഷ്ട്രീയമായി നേരിടും. ജനാധിപത്യ വിരുദ്ധ ശക്തികളാണ് ഇതിനു പിന്നിലെന്നും ദേശീയ വിരുദ്ധരായി തങ്ങളെ ചിത്രീകരിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും യെച്ചൂരി ദില്ലിയില്‍ പ്രതികരിച്ചു.

അതേസമയം ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് അധ്യാപകടക്കം ഇന്ന് പണിമുടക്കുകയാണ്.

DONT MISS
Top