ജെഎന്‍യു സമരത്തിന് തീവ്രവാദബന്ധമാരോപിക്കാന്‍ ആഭ്യന്തരമന്ത്രി കാട്ടിയത് വ്യാജട്വീറ്റ്: പൊങ്കാലയിട്ട് ട്വിറ്റര്‍ ഉപയോക്താക്കള്‍

rajnath singh

വ്യാജ അക്കൗണ്ടില്‍ നിന്നുള്ള വിവരങ്ങളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ജെഎന്‍യു സമരത്തെ ആക്ഷേപിക്കാന്‍ ഉപയോഗിച്ചതെന്ന ആരോപണവുമായി ട്വിറ്റര്‍ ഉപയോക്താക്കള്‍ രംഗത്ത്. എല്ലാ പാക്കിസ്ഥാനികളും ജെഎന്‍യു സമരത്തിനൊപ്പം നില്‍ക്കണമെന്ന് തീവ്രവാദി നേതാവ് ഹാഫിസ് സായിദ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടുവെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞത്. @HafeezSaeedJud എന്ന അക്കൗണ്ടില്‍ വന്ന ട്വീറ്റിനെ അടിസ്ഥാനമാക്കിയാണ് രാജ്‌നാഥ്‌സിംഗ് പ്രസ്താവന നടത്തിയത്. പക്ഷെ, ഹാഫിസ് @HSaeedOfficial എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഉപയോഗിക്കുകയെന്നും, @HafeezSaeedJud എന്നത് ഹാഫിസ് മുഹമ്മദ് സായിദ് എന്ന ഒരാളുടെയാണെന്നും ട്വിറ്റര്‍ ഉപയോക്താക്കള്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകരായ സാഗരിഗാ ഘോഷും ബര്‍ഖാ ദത്തും രാജ്ദീപ് സര്‍ദേശായിയുമുള്‍പ്പെടെയുള്ള പ്രമുഖരാണ് സിംഗിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മോദി സര്‍ക്കാരിന് സ്വബോധം നഷ്ചപ്പെട്ടുവെന്നും, മന്ത്രി ഇങ്ങനെയായാല്‍ രാജ്യസുരക്ഷ എവിടെയെത്തുമെന്നു പോലും പല പ്രുമുഖരും ട്വീറ്റ് ചെയ്തിട്ടുണ്ട്.

ദില്ലി പോലീസും ബിജെപിയും വിദ്യാര്‍ത്ഥികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിക്കാന്‍ ഈ വ്യാജ ട്വീറ്റ് ഉപയോഗിച്ചിരുന്നു.

DONT MISS
Top