വാലന്റൈന്‍സ് ഡേ പോസ്റ്ററുമായി വള്ളീം തെറ്റി പുള്ളീം തെറ്റി

vallim-thetti

കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതനായ ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന വള്ളിം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിന്റെ വാലന്റൈന്‍സ് ഡേ പ്രത്യേക പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്ററാണിത്. ശാലിനിയുടെ സഹോദരി ശാമിലിയാണ് ചിത്രത്തിലെ നായിക.

തൊണ്ണൂറുകളിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് സിനിമയുടെ പശ്ചാത്തലം. ഒരു സി-ക്ലാസ് തീയറ്ററും ഗ്രാമത്തിലെ പത്ത് ദിവസത്തെ ഉത്സവവും കഥയില്‍ വിഷയമാകുന്നു. ഗ്രാമത്തിലെ തീയറ്ററിലെ പ്രോജക്ട് ഓപ്പറേറ്ററിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ആഗോളവത്കരണത്തിന്റെ കടന്നുവരവ് ഗ്രാമത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിക്കുകയാണ് ചിത്രത്തില്‍.

സിനിമയുടെ ഷൂട്ടിംഗ് ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. മനോജ് കെ ജയന്‍, രഞ്ജി പണിക്കര്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അച്ചപ്പു മൂവി മാജിക്കിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. കുഞ്ഞുണ്ണി എസ് കുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. വിഷു റിലീസായി ചിത്രം തീയറ്ററുകളില്‍ എത്തും.

പ്രണയിക്കുന്നവർക്കും പ്രണയിച്ചവർക്കും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും ഹൃദയം നിറഞ്ഞ പ്രണയ ദിനാശംസകൾ <3Valliyum Thetti Pulliyum Thetti Vishu Release :)

Posted by Kunchacko Boban on Saturday, 13 February 2016

DONT MISS
Top