മതനിരപേക്ഷകക്ഷികളെ ദേശദ്രോഹികളായി മുദ്രകുത്തുന്നത് ഗാന്ധിഘാതകരെന്ന് യെച്ചൂരി, എന്ത് വില കൊടുത്തും സിപിഎം ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കും

yechuri-new-one

ദില്ലി: ഗാന്ധിഘാതകരാണ് രാജ്യത്തെ മതനിരപേക്ഷകക്ഷികളെ രാജ്യദ്രോഹികളായി മുദ്ര കുത്താന് ശ്രമിക്കുന്നതെന്ന്  സിപിഐഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഗാന്ധിഘാതകരുടെ സര്ട്ടിഫിക്കറ്റ് സിപിഎമ്മിന് വേണ്ടെന്നും യെച്ചൂരി പറഞ്ഞു. സിപിഐഎം ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണമുണ്ടായ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ജനാധിപത്യത്തിന്റെ കശാപ്പ് നടക്കുകയാണെന്ന് അക്രമത്തിലൂടെ വ്യക്തമായിരിക്കുകയാണ്. രാജ്യം ഭരിക്കുന്നവര്‍ ചര്‍ച്ചകള്‍ക്കോ, സംവാദങ്ങള്‍ക്കോ തയ്യാറല്ല. അതിനാല്‍ തന്നെ ഇത്തരം അക്രമങ്ങള്‍ എന്നും സിപിഎം പ്രതീക്ഷിക്കുന്നതാണെന്നും യെച്ചൂരി പറഞ്ഞു. എതിര്‍ക്കുന്നവരെ അക്രമിച്ച് ഇല്ലാതാക്കുകയെന്ന പ്രത്യയശാസ്ത്രമാണ് ഇവര്‍ക്ക്. ഇവരുടെ ദേശസ്‌നേഹത്തിന്റെ സാക്ഷ്യപത്രം സിപിഐഎമ്മിന് വേണ്ട. കാരണം ഇവരാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ഇല്ലാതാക്കിയതെന്നും യെച്ചൂരി ഓര്‍മ്മിപ്പിച്ചു.

ജെ എന്‍ യു സംഭവത്തില്‍ ഇന്ത്യയുടെ താല്‍പര്യങ്ങല്‍ സംരക്ഷിച്ചുകൊണ്ട് പ്രവര്‍ത്തിക്കണം. നിലവില്‍ ആര്‍എസ്എസ് താല്പര്യമാണ് അവിടെ നടപ്പാക്കുന്നത്. ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചവരല്ല അറസ്റ്റിലായത്. തെളിവുകളുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ ഹാജരാക്കാന്‍ രാജ്‌നാഥ്‌സിംഗിനെ യെച്ചൂരി വെല്ലുവിളിച്ചു.  ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ വേട്ടയാടുന്ന നടപടിക്കെതിരെ സിപിഐഎം എന്തുവിലകൊടുത്തും നിലകൊള്ളുമെന്നും യെച്ചൂരി പറഞ്ഞു

DONT MISS
Top