ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച ജിം മേധാവി അറസ്റ്റില്‍

rapeദില്ലി: ഫെയ്‌സ്ബുക്ക വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ദില്ലിയിലെ ഓസോണ്‍ ജിം മേധാവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ അഫ്‌സകേല്‍ ഡിഫന്‍സ് കോളനിയിലെ പ്രമുഖ ജിം ശൃംഖല ഉടമയും സ്‌കോട്ട്‌ലന്റ് സ്വദേശിയുമായ ജിം സിഇഒ ക്രിസ്പിന്‍ ലമോന്റിനൊണ് യുവതിയുടെ പരാതിയിന്മേല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളെ ഫെയ്‌സ്ബുക്ക് വഴിയാണ് പരിചയപ്പെട്ടതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ അഞ്ചു മാസത്തോളം ക്രിസ്പിന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാല്‍ പിന്നീട് ഇവര്‍ തമ്മിലുള്ള ബന്ധം തകര്‍ന്നു. ക്രിസ്പിനെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

DONT MISS
Top