ഫെബ്രുവരി 14 വാല് എന്റെയാണ് ദിനം: വാലന്റൈന്‍സ് ഡേയും സ്വന്തമാക്കാന്‍ ഡിങ്കോയിസ്റ്റുകള്‍

dinkan

വാലന്റൈന്‍സ് ദിനം തങ്ങളുടെ സ്വന്തമാണെന്ന അവകാശ വാദവുമായി ഡിങ്കോയിസ്റ്റുകളുടെ കലക്കന്‍ ട്രോള്‍. പങ്കിലക്കാട്ടിലെ പഴയ കഥ കുത്തിപ്പൊക്കിയാണ് ഈ ദിനവും സ്വന്തമാക്കാന്‍ ഡിങ്കമതക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ‘വാലെന്റൈന്‍സ് ഡേ’യെന്നത് ‘വാല് എന്റെയാണ് ദിന’മെന്ന വാക്കില്‍ നിന്നുണ്ടായതാണെന്നും ഡിങ്കോയിസ്റ്റുകള്‍ ആരോപിക്കുന്നു. ഡിങ്കന്റെ അവതാരമായ ഡിങ്കോള്‍ഫിയുടെ മുറിഞ്ഞുപോയ വാല് സുന്ദരിയായ മൂഷികസുന്ദരിയുടെ കയ്യില്‍ കണ്ടെത്തുന്നു. അപ്പോള്‍ ഡിങ്കോള്‍ഫി ‘ ആ വാല് എന്റെയാണ്’ എന്ന് പറഞ്ഞത്രേ. വാല് തിരിച്ചുകൊടുത്ത് പിന്നീടവര്‍ അവതാരത്തിന്റെ ഭാര്യയും ആയി. ഈ ദിനത്തിന്റെ ഓര്‍മ്മയ്ക്ക് വാലെന്റെയാണ് ദിനമായി ഫെബ്രുവരി 14 ആചരിച്ചു തുടങ്ങിയെന്നും, പിന്നീടത് ചുരുങ്ങി വാലന്റൈന്‍സി ഡേയായി മാറിയെന്നുമാണ് ഡിങ്കോയിസ്റ്റുകളുടെ വാദം.

12717250_966048316783881_7232973354556396788_n

പ്രണയദിനം മതവിരുദ്ധവും സാംസ്‌കാരിക വിരുദ്ധവുമാണെന്ന പേരില്‍ ചില സംഘടനകള്‍ പ്രചരണം നടത്തുന്നുണ്ട്. ഇതിനിടെയാണ് ദിനത്തെ മതപരമാക്കി സംരക്ഷണമൊരുക്കാന്‍ ഡിങ്കോയിസ്റ്റുകള്‍ രംഗത്തെത്തിയിരിക്കുന്നത്. നവമാധ്യമരംഗങ്ങളില്‍ വമ്പന്‍ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന ട്രോള്‍ മതമാണ് ഡിങ്കോയിസം

DONT MISS
Top