ദോശയുടെ വില കുറയാത്തതെന്തുകൊണ്ട്? ദോശ തവയെ പഴിച്ച് ആര്‍ബിഐ ഗവര്‍ണ്ണര്‍

raghuram rajanദില്ലി: ദോശയുടെ വിലകുറയാത്തതിനു കാരണം ദോശയുണ്ടാക്കുന്ന തവയാണെന്ന് ആര്‍ബിഐ ഗവര്‍ണ്ണര്‍ രഘുറാം രാജന്‍. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ആര്‍ബിഐ ധനകാര്യ നയങ്ങള്‍ക്കു കഴിഞ്ഞെന്നു രാജ്യം പ്രഖ്യാപിക്കുമ്പോഴും തെക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട ഭക്ഷണങ്ങളിലൊന്നായ ദോശയുടെ വില കുത്തനെക്കൂടിക്കൊണ്ടു തന്നെയിരിക്കുന്നു, ഇതെന്തുകൊണ്ടാണെന്ന് ചോദിച്ച വിദ്യാര്‍ത്ഥിക്കാണ് ദോശ തവയാണ് വിലകുറയാത്തതിനു കാരണമെന്ന രഘുറാം രാജന്റെ മറുപടി.

ഇന്നും ദോശയുണ്ടാക്കുന്നത് പരമ്പരാഗത രീതിയിലാണ്. മാവ് തവയിലേക്കു പകര്‍ന്ന് ദോശയുണ്ടാക്കുന്ന രീതിയാണ് വില കൂടിത്തന്നെയിരിക്കാന്‍ കാരണം. അധികം കായികക്ഷമത ഇതിനാവശ്യമാണ്, തൊഴിലാളികള്‍ക്ക് കൂടുതല്‍ അധ്വാനം ആവശ്യമുള്ള ജോലികളുടെ വേതനവും, അനന്തരഫലമായി ഉത്പന്നത്തിന്റെ വിലയും വര്‍ദ്ധിക്കും അതാണ് ദോശയുടെ വില കുറയാത്തതിന് കാരണമെന്നാണ് രഘുറാം രാജന്റെ വിശദീകരണം.
dosa
ഫെഡറല്‍ ബാങ്ക് സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു ദോശസ്‌നേഹിയായ ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് ആര്‍ബിഐ ഗവര്‍ണ്ണറുടെ മറുപടി. സാങ്കേതിക വിദ്യ വേണ്ട രീതിയില്‍ ഉപയോഗിക്കാത്തതാണ് പല സംസ്ഥാനങ്ങളിലും സമ്പൂര്‍ണ്ണ വികസനം വരാത്തതിനു കാരണമെന്നും രഘുറാം രാജന്‍ ചൂണ്ടിക്കാട്ടി.

പണപ്പെരുപ്പം വര്‍ധിക്കുമ്പോള്‍ ദോശയുടെ വിലയും ഉയരുന്നു. എന്നാല്‍ ബാങ്കിംഗ് ഇടപെടലുകളിലൂടെ പണപ്പെരുപ്പം കുറയുമ്പോള്‍ ദോശയുടെ വില കുറയുന്നില്ല ഇതെന്തുകൊണ്ടാണ് എന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ചോദ്യം. ഉൽപാദന മേഖലയിൽ വിവിധയിടങ്ങളിൽ തൊഴിലാളികളെ ഉപയോഗിക്കാം. അതിനാൽ തന്നെ ഫാക്ടറി മേഖലയിൽ ഉൽപാദനം കൂടിയിട്ടുണ്ട്. ബാങ്കിംഗ് മേഖലയിലും സാങ്കേതിക വിദ്യയ്ക്ക് അനുസരിച്ച് സന്പദ് വ്യവസ്ഥയും വളരുന്നു. എന്നാൽ മറ്റു ചില മേഖലകൾ സാങ്കേതിക വിദ്യയ്ക്ക് അനുസരിച്ച് വികസിക്കുന്നില്ല. അങ്ങനെ വികസിക്കാതിരിക്കുന്ന മേഖലകളിലാണ് വില ഉയരുന്നത്. ദോശയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

DONT MISS
Top