പ്രസവശേഷം ഐസിയുവില്‍ പ്രവേശിപ്പിച്ച പൊലീസുകാരന്റെ ഭാര്യയെ പീഡിപ്പിച്ചു

rape

ഛണ്ഡിഗഡ്: ഹരിയാനയിലെ ബഹദുര്‍ഗയില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച 22കാരിയെ പീഡിപ്പിച്ചു. ശനിയാഴ്ച്ച പലര്‍ച്ചെ ഒരു മണിയോടെ ഒരു കുഞ്ഞിന് ജന്‍മം നല്‍കിയതിന് ശേഷം ആരോഗ്യം മോശമായതിനെ തുടര്‍ന്നാണ് പൊലീസുകാരന്റെ ഭാര്യ കൂടിയായ ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.

പുലര്‍ച്ചെ 3.30ഓടെയാണ് പ്രതി ഐസിയുവില്‍ കയറി യുവതിയെ പീഡിപ്പിച്ചത്. പ്രതി കാറില്‍ ആശുപത്രിയിലേക്കെത്തുന്നതും ഐസിയുവിലേക്ക് പോവുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

DONT MISS
Top