‘ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് എബിവിപിക്കാര്‍’ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി

12736417_813859675385896_719454036_nദില്ലി: ദില്ലി ജെഎന്‍യു കാമ്പസില്‍ പാകിസ്താന് അനുകൂലമായി മുദ്രാവാക്യം വിളിച്ചത് എബിവിപി പ്രവര്‍ത്തകരാണെന്ന് സ്ഥാപിക്കുന്ന വീഡിയ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ദൃശ്യങ്ങളില്‍ കാണുന്നത് പ്രകാരം എബിവിപി പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ നിന്നാണ് പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം ഉയരുന്നത്.

ഡിഎസ്‌യുവിന് എതിരായ പ്രതിഷേധങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന എബിവിപി പ്രവര്‍ത്തകന്‍ പാകിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്നത് വിഡിയോയില്‍ അടയാളമിട്ട് കാണിക്കുന്നുണ്ട്. സിസിടിവി കാമറകള്‍ ഇല്ലാത്ത ജെന്‍യുവില്‍ നിന്ന് ഇത്തരം ദൃശ്യങ്ങള്‍ എങ്ങനെ പുറത്തുവന്നു എന്നത് അന്വേഷിക്കണമെന്ന് ഇതിനകം തന്നെ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് സമരത്തിലേക്ക് നുഴഞ്ഞുകയറിവരാണ് എന്ന് സമര സംഘാടകര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

DONT MISS