നടി രാധിക വിവാഹിതയായി- ചിത്രങ്ങള്‍ കാണാം

radhika4
ലാല്‍ ജോസിന്റെ ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പരിചിതയായ നടി രാധിക വിവാഹിതയായി. ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന അഭില്‍ കൃഷ്ണയാണ് രാധികയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.

ആലപ്പുഴയിലെ പാതിരപ്പള്ളി കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ചലച്ചിത്ര രംഗത്തെ  പ്രമുഖരായ സുരേഷ് ഗോപി, കാവ്യ മാധവന്‍, ഭാമ, വിധു പ്രതാപ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

radhika1
വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിലൂടെയാണ് രാധിക എന്ന അഞ്ജു സിനിമയില് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 2006ല്‍ പുറത്തിറങ്ങിയ ലാല്‍ജോസ് ചിത്രം ക്ലാസ്‌മേറ്റ്‌സിലൂടെ  പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടി.

വലിയൊരു ഇടവേളയ്ക്ക് ശേഷം 2000ല്‍ രാജസേനന്റെ ഡാര്‍ലിങ് ഡാര്‍ലിങ് എന്ന ചിത്രത്തിലൂടെയാണ് രാധിക സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ചങ്ങാതിപ്പൂച്ച എന്ന ചിത്രത്തില്‍ ജയസൂര്യയുടെ നായികയായും രാധിക വേഷമിട്ടു. മായാമോഹിനി, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍, ട്വന്റി ട്വന്റി എന്നീ ചിത്രങ്ങളിലും രാധിക അഭിനയിച്ചു. 2013ല്‍ പുറത്തിറങ്ങിയ അന്നും ഇന്നും എന്നും ആണ് അവസാനമായി അഭിനയിച്ച ചിത്രം.

radhika2 radhika6radhika3radhika5

DONT MISS
Top