ബംഗാളില്‍ കോണ്‍ഗ്രസ്- സിപിഎം സഖ്യം; തീരുമാനം ഇന്നറിയാം

cpim

കൊല്‍ക്കത്ത: ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച് തീരുമാനിക്കാന്‍ സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന നേതൃയോഗം കൊല്‍ക്കത്തയില്‍ ഇന്നും തുടരം.  മുതിര്‍ന്ന നേതാക്കളടക്കം കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലമാണെന്നിരിക്കെ, സംസ്ഥാന സെക്രട്ടേറിയറ്റ് സമിതിയോഗങ്ങളില്‍ കോണ്‍ഗ്രസ് ബന്ധത്തിനെതിരെ ഒറ്റപ്പെട്ട എതിരഭിപ്രായങ്ങള്‍ മാത്രമേ ഉയര്‍ന്നുള്ളൂവെന്നാണ് റിപ്പോര്‍ട്ട്.
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മമതയുടെ തൃണമൂലിനെതിരെ പരമ്പരാഗത ശത്രു കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതിന് ഇടതുമുന്നണിയുടെ പച്ചക്കൊടി ലഭിച്ചിരുന്നു. വ്യാഴാഴ്ച കൊല്‍ക്കത്തയില്‍ സിപിഎം ആസ്ഥാനത്ത് ചേര്‍ന്ന ഇടതുമുന്നണി യോഗമാണ് കോണ്‍ഗ്രസ് സഖ്യത്തിന് അനുമതി നല്‍കിയത്.

സംസ്ഥാന സമിതിയിലെ ഇരുപത്തിരണ്ടോളം നേതാക്കളൊഴികെ ഭൂരിഭാഗവും കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂല നിലപാട് എടുക്കും. കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യത സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുന്നണിയിലെ മുഖ്യകക്ഷി സിപിഎമ്മിന്റെ സംസ്ഥാന സമിതി യോഗം വെള്ളി, ശനി ദിവസങ്ങളില്‍ നടക്കാനിരിക്കെയാണ് ഇടതുമുന്നണിയുടെ തീരുമാനം.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടാഭരണത്തിനെതിരെ ജനാധിപത്യം പുനസ്ഥാപിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവരുമായി സഖ്യമാ കാമെന്നാണ് തീരുമാനമെന്ന് ഇടതുമുന്നണി യോഗത്തിന് ശേഷം മുന്നണി ചെയര്‍മാനും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ ബിമന്‍ ബോസ് പറഞ്ഞു.

DONT MISS
Top