ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യ ഇറക്കുമതി വര്‍ധിപ്പിക്കുമെന്ന് യു എ ഇ

MODI-ALNAHYANദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനത്തില്‍ ഭക്ഷ്യ സുരക്ഷ മുഖ്യ ചര്‍ച്ചയായി. ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യ സാധനങ്ങളുടെ ഇറക്കുമതി തങ്ങളുടെ രാജ്യത്ത് വര്‍ധിപ്പിക്കുമെന്ന് യുഎഇ യുവ രാജാവ് അല്‍ നഹ്യാന്‍ ഉറപ്പു നല്‍കി. അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ രണ്ട് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബദ്ധം 60% വര്‍ധിപ്പിക്കണമെന്ന് ചര്‍ച്ചയില്‍ തീരുമാനിച്ചു.

ഇന്ത്യ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് യുഎഇ. ഇന്ത്യയ്ക്ക് എനര്‍ജി സെക്യൂരിറ്റി മികച്ച രീതിയില്‍ യുഎഇ ഉറപ്പു നല്‍കാറുണ്ട്. 2014-15 വര്‍ഷത്തില്‍ 15.99 മില്യണ്‍ ടണ്ണിന്റെ സപ്ലൈ നടന്നിരുന്നു. പെട്രോളിയം മേഖലയില്‍ ഒരുമിച്ച് കൂടുതല്‍ പണം നിക്ഷേപിക്കുവാനും മൂന്നാം ലോക രാജ്യങ്ങളില്‍ ജോയിന്റ് പ്രൊജക്ട് ആരംഭിക്കുവാനും ചര്‍ച്ചയില്‍ തീരുമാനിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനദത്തിന് യുഎഇയിലെത്തിയ മോദിയെ എയര്‍പോര്‍ട്ടില്‍ ചെന്ന് അല്‍ നഹ്യാന്‍ സ്വീകരിച്ചിരുന്നു.

DONT MISS
Top