മൂന്നാറിന്റെ സ്വന്തം നീലക്കുറിഞ്ഞി വാഗമണിലും വിരിഞ്ഞു

neelakkurinji

ഇടുക്കി: നൂറ്റാണ്ടുകളായി മൂന്നാറിന്റെ സ്വന്തമെന്നറിയപ്പെട്ടിരുന്ന നീലക്കുറിഞ്ഞികള്‍ വാഗമണിലും വിരിഞ്ഞു. കെഎഫ്ഡിസിയുടെ ഓര്‍ക്കിഡേറിയത്തില്‍ പൂവിട്ട നീലക്കുറിഞ്ഞികള്‍ സഞ്ചാരികള്‍ക്ക് വിസ്മയമാവുകയാണ്.

മൂന്നാര്‍ രാജമലയെ ലോക ടൂറിസം ഭൂപടത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതിനു പിന്നില്‍ നീലക്കുറിഞ്ഞിയുടെ പങ്ക് വളരെ വലുതാണ്. സഹ്യന്റെ മടിത്തട്ടിലെ സവിശേഷവും പ്രത്യേകവുമായ കാലാവസ്ഥയാണ് മൂന്നാറില്‍ മാത്രം നീലക്കുറിഞ്ഞികള്‍ പൂവിടുന്നതിന് കാരണമായിരുന്നത്. എന്നാല്‍ ഇപ്പോള്‍ വാഗമണിലും കുറിഞ്ഞികള്‍ വിരിഞ്ഞിരിക്കുന്നു.

മൂന്നാറിലെ കെഎഫ്ഡിസി ഗാര്‍ഡനില്‍ നിന്ന് കൊണ്ടുവന്ന കുറിഞ്ഞിച്ചെടികളാണ് വാഗമണില്‍ യാതൊരു തടസവുമില്ലാതെ പൂവിട്ടിരിക്കുന്നത്. ഇതോടെ വാഗമണിലെത്തുന്ന സഞ്ചാരികളും കൗതുകത്തിലാണ്.

മുപ്പതോളം തൈകള്‍ കൊണ്ടുവന്നതില്‍ പത്തെണ്ണമാണ് ഇപ്പോള്‍ വിരിഞ്ഞത്. ബാക്കി ചെടികളും ഉടന്‍ പൂവിടുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കൂടുതല്‍ ചെടികള്‍ വാഗമണിലെത്തിക്കാനുള്ള ശ്രമത്തിലാണ് ടൂറിസം വകുപ്പ്.

DONT MISS
Top