നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐന്‍സ്റ്റീന്‍ പ്രവചിച്ച ഗുരുത്വതരംഗങ്ങളെ കണ്ടെത്തി

gravitation-waves

വാഷിംഗ്ടണ്‍: നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ മുന്നോട്ടുവെച്ച ആപേക്ഷികതാ സിദ്ധാന്തത്തിന് കൂടുതല്‍ സ്ഥിരീകരണം. ഗുരുത്വ തരംഗങ്ങള്‍ രൂപപ്പെടുന്നതിന്റെ പുതിയ ഉറവിടങ്ങള്‍ ശാസ്ത്രലോകം കണ്ടെത്തി. നക്ഷത്ര സ്‌ഫോടനങ്ങളിലും തമോഗര്‍ത്തങ്ങളുടെ കൂടിച്ചേരലിലും ഗുരുത്വതരംഗങ്ങള്‍ രൂപം കൊള്ളുമെന്നാണ് കണ്ടെത്തല്‍.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തോളം ശാസ്ത്രജ്ഞന്‍മാരുടെ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഭൂഗുരുത്വ തരംഗങ്ങളുടെ രഹസ്യം ലോകത്തിന് മുന്നില്‍ അനാവൃതമാകുന്നത്. സംഘത്തില്‍ 31 ഇന്ത്യന്‍ ശാസ്ത്രജ്ഞരും ഉള്‍പ്പെടുന്നു. 24 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാഷിംഗ്ടണിലെ ലൂസിയാനയില്‍ സ്ഥാപിച്ച അഡ്വാന്‍സ്ഡ് ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി (ലിഗോ) പരീക്ഷണശാലയിലാണ് ഗുരുത്വ തരംഗങ്ങളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്.

1.3 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ട് തമോഗര്‍ത്തങ്ങള്‍ തമ്മിലുള്ള സംയോജനത്തിന്റെ ഭാഗമായി രൂപപ്പെട്ട ഗുരുത്വ തരംഗങ്ങളെയാണ് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞത്. ഗുരുത്വ തരംഗങ്ങളുടെ സാന്നിദ്ധ്യം തിരിച്ചറിയാനായത് പ്രപഞ്ചോത്പത്തിയെ കുറിച്ചുള്ള പഠനങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാവും വഴിതുറക്കുക.

നക്ഷത്രങ്ങളെയും, സൗരയൂഥത്തെയും മറ്റ് ബഹിരാകാശ പ്രതിഭാസങ്ങളെയും കൂടുതല്‍ കൃത്യമായി നിരീക്ഷിക്കുവാനും പഠിക്കുവാനും ഗുരുത്വ തരംഗങ്ങള്‍ സഹായകമാകും. തമോഗര്‍ത്തങ്ങളുടെ കൂട്ടിയിടി പോലുള്ള സംഭവങ്ങള്‍ നടക്കുമ്പോഴുണ്ടാകുന്നപ്രകമ്പനങ്ങള്‍ സ്ഥലകാല ജ്യാമിതിയല്‍ ഓളങ്ങളായി സഞ്ചരിക്കുന്നതിനെയാണ് ഗുരുത്വ തരംഗങ്ങളെന്ന് പറയുന്നത്.

DONT MISS
Top