മഹേഷും ബിജുവും മലയാള സിനിമയുടെ വ്യത്യസ്ത മുഖങ്ങളെന്ന് സത്യന്‍ അന്തിക്കാട്

anthikkad

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരവും എബ്രിഡ് ഷൈനിന്റെ ആക്ഷന്‍ ഹീറോ ബിജുവിനേയും പ്രശംസിച്ച് പ്രമുഖ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ചാര്‍ലി എന്ന മനോഹര ചിത്രത്തിലൂടെ 2016ന്റെ വാതില്‍ തുറന്ന് ഇന്ന് മഹേഷിലും ബിജുവിലും എത്തിനില്‍ക്കുന്നുവെന്ന് സത്യന്‍ കുറിക്കുന്നു.
ഫഹദ് ഫാസില്‍ മുതല്‍ ശവപ്പെട്ടിയില്‍ കിടക്കുന്ന അമ്മൂമ്മ വരെ അനായാസമായി അഭിനയിച്ചിരിക്കുന്ന ചിത്രമാണ് മഹേഷിന്റെ പ്രതികാരമെന്ന് സത്യന്‍ പറയുന്നു.
സാക്ഷാല്‍ രമേശ് ചെന്നിത്തല മുന്നില്‍ വന്നാലും പറയാനുള്ളത് ബിജു പറയും; ചെയ്യും എന്ന വിശ്വാസം. അത് നിവിന്‍ പോളിയുടെയും ഏബ്രിഡ് ഷൈനിന്റെയും മിടുക്കാണ്. ആക്ഷന്‍ ഹീറോ ബിജുവിനേയും സത്യന്‍ പുകഴ്ത്തി.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം,

“മഹേഷും ബിജുവും” മോഹിപ്പിക്കുന്ന രണ്ട് സിനിമകൾ ‘ചാർളി’ എന്ന മനോഹര ചിത്രത്തിലൂടെയാണ് 2016 ന്റെ വാതിൽ നമ്മുടെ മുന്നിൽ തു…

Posted by Sathyan Anthikad on Thursday, February 11, 2016

DONT MISS
Top