മുകേഷ് ബന്‍സാല്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്നും പടിയിറങ്ങുന്നു

mukesh

പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്ളിപ്പ്കാര്‍ട്ടിന്റെ പരസ്യവിഭാഗം തലവന്‍ മുകേഷ് ബന്‍സാല്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്നും രാജിവെക്കാനൊരുങ്ങുന്നു. ഒപ്പം ഫ്ളിപ്പ്കാര്‍ട്ടിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ അങ്കിത് നാഗോരിയും രാജിവെക്കുന്നതായാണ് സൂചന.

ഈ വര്‍ഷം മാര്‍ച്ചിലായിരിക്കും മുകേഷ് രാജിവെക്കുക. ഇരുവരും ചേര്‍ന്ന് പുതിയ സംരംഭത്തിന് തുടക്കം കുറിക്കാനാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പുതിയ സംരംഭത്തിന് ആദ്യ നിക്ഷേപകരായെത്തുന്നത് ഫ്ളിപ്പ്കാര്‍ട്ടിന്റെ കൊ-ഫൗണ്ടര്‍മാരായ സച്ചിനും ബിന്നി ബന്‍സാലുമാണ്. രാജിവെച്ചാലും മുകേഷ് കമ്പനിയുടെ ഉപദേശകനായി തുടരുമെന്ന് ഫ്ളിപ്പ്കാര്‍ട്ട് അറിയിച്ചു.

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ മിന്ത്രയുടെ സ്ഥാപകനായിരുന്നു മുകേഷ്. ഐഐടി കാണ്‍പൂരില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ മുകേഷ് 2007ല്‍ മിന്ത്രക്ക് തുടക്കം കുറിച്ചു. പിന്നീട് 2014-ല്‍ മിന്ത്ര ഫ്ളിപ്പ്കാര്‍ട്ടിന് വിറ്റതോടെ മുകേഷ് ഫ്ളിപ്പ്കാര്‍ട്ടില്‍ എത്തുകയായിരുന്നു.

DONT MISS
Top