ലാന്‍സ് നായിക് ഹനുമന്തപ്പ അന്തരിച്ചു

hanumanthappa

ദില്ലി: സിയാച്ചിനിലെ മണ്ണിടിച്ചിലില്‍ കുടുങ്ങി ആറാം ദിവസം കണ്ടെത്തിയ ലാന്‍സ് നായിക് ഹനുമന്തപ്പയുടെ അന്തരിച്ചു. ദില്ലിയിലെ കരസേനാ ആശുപത്രിയില്‍ ജീവിതത്തിലേക്കു തിരിച്ചെത്താനുള്ള പോരാട്ടത്തിന് അന്ത്യം സംഭവിക്കുകയായിരുന്നു.

കരളും വൃക്കയും പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് ആരോഗ്യനില അതീവഗുരുതരമായിരുന്നു. തലച്ചോറില്‍ ഓക്‌സിജന്‍ കുറഞ്ഞതിന്റെ പ്രശ്‌നങ്ങളും ന്യൂമോണിയ ബാധയും കണ്ടെത്തിയിരുന്നു. ലോകത്തു കിട്ടാവുന്നതില്‍ ഏറ്റവും മികച്ചതും വിദഗ്ധവുമായ പരിചരണം ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊടുംതണുപ്പില്‍ മരവിച്ചുപോയ ശരീരഭാഗങ്ങളിലേക്ക് രക്തം എത്തുമ്പോഴും ശരീരം സാധാരണ താപനിലയിലേക്കു മടങ്ങിവരുമ്പോഴുമുണ്ടാകുന്ന സങ്കീര്‍ണതകള്‍ ഹനുമന്തപ്പയുടെ നില സങ്കീര്‍ണമാക്കി.

35 അടി താഴ്ച്ചയില്‍ മഞ്ഞിനടിയില്‍ കുടുങ്ങി ആറു ദിവസത്തോളം മരണത്തോട് മല്ലടിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്ന ഹനുമന്തപ്പ പ്രതിസന്ധികള്‍ മറികടന്ന് വീണ്ടുമൊരു അത്ഭുതം കാട്ടുമെന്ന് തന്നെയാണ് രാജ്യം മുഴുവന്‍ പ്രതീക്ഷിച്ചിരുന്നത്.

DONT MISS
Top