ഫ്രീബേസിക്സ് ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യയെ അപമാനിച്ച് ഫെയ്‌സ്ബുക്ക് ബോര്‍ഡംഗത്തിന്റെ ട്വീറ്റ്

facebook

ഇന്ത്യയെ അപമാനിച്ച് ഫെയ്‌സ്ബുക്ക് ബോര്‍ഡ് അംഗത്തിന്റെ ട്വിറ്റര്‍ വിവാദമാകുന്നു. ഇന്ത്യയ്ക്ക് എന്നും കോളനിവത്കരണത്തെ കെട്ടിപ്പുണര്‍ന്ന ചരിത്രമാണുള്ളതെന്നാണ് ഫെയ്‌സ്ബുക്ക് ബോര്‍ഡംഗവും വ്യവസായിയുമായ മാര്‍ക്ക് ആന്‍ഡ്രസന്‍ ട്വീറ്റ് ചെയ്തത്. ഫെയ്‌സ്ബുക്കിന്റെ ഫ്രീബേസിക്ക്സ് സംവിധാനം നടപ്പിലാക്കേണ്ടെന്ന് ട്രായി തീരുമാനിച്ചതിനെക്കുറിച്ചുള്ള പ്രതികരണമായാണ് ആന്‍ഡ്രസന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.

അധിനിവേശവിരുദ്ധ-കോളനിവിരുദ്ധ നിലപാടുകള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് സാമ്പത്തികമായി വലിയ ദുരന്തമായി മാറിയെന്നും, ഇപ്പോഴുമത് അവസാനിപ്പിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ലെന്നുമായിരുന്നു ട്വീറ്റ്. വിവാദം ശക്തമായപ്പോള്‍ ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും, സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വന്‍ പ്രതിഷേധമാണ് ട്വീറ്റിനെതിരെ ഉയര്‍ന്നുവന്നത്.

പിന്നീട് വിവാദത്തില്‍ ഖേദം പ്രകടിപ്പിക്കുന്ന ട്വീറ്റുകളും ആന്‍ഡ്രസന്‍ പോസ്റ്റ് ചെയ്തു.

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഫ്രീബേസിക്സ് സംവിധാനം നടപ്പിലാക്കാന്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഫെയ്‌സ്ബുക്ക് മേധാവികളിലൊരാളുടെ ഇന്ത്യയെ അപമാനിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

DONT MISS
Top