ദീപികയുടെ ആദ്യ ഹോളിവുഡ് ചിത്രത്തിനെ രസകരമായ രീതിയില്‍ പ്രൊമോട്ട് ചെയ്ത് രണ്‍വീര്‍ സിംഗ്

ranveer-deepikaദീപിക പദുകോണ്‍ നായികയാകുന്ന ആദ്യ ഹോളിവുഡ് ചിത്രം ത്രിബിള്‍ എക്‌സ് ദ റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജിനെ രസകരമായ രീതിയില്‍ പ്രൊമോട്ട് ചെയ്തിരിക്കുകയാണ് കാമുകന്‍ രണ്‍വീര്‍ സിംഗ്. വിന്‍ ഡീസല്‍ നായകനാകുന്ന സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ കാനഡയില്‍ നടന്നു കൊണ്ടിരിക്കുന്നതേയുള്ളൂ. പക്ഷേ രണ്‍വീര്‍ സിംഗ് തന്റെ പ്രൊമോഷന്‍ തുടങ്ങിക്കഴിഞ്ഞു.
xxx-returns

മുംബൈയിലെ ഒരു ടാക്‌സിയില്‍ ത്രിബിള്‍ എക്‌സ് സിനിമയുടെ പേര് എഴുതി വച്ചിരിക്കുന്നത് കണ്ട താരം ഉടന്‍ തന്നെ വണ്ടിയുടേയും ഡ്രൈവറുടേയും കൂടെ ഫോട്ടോയെടുത്ത് ട്വറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്. ഒപ്പം തന്നെ ദീപികയ്ക്ക് എല്ലാവിധ ആശംസകളും രണ്‍വീര്‍ നേര്‍ന്നിട്ടുണ്ട്.

ദീര്‍ഘനാളായി പ്രണയത്തിലുള്ള ദീപികയും രണ്‍വീറും അവസാനമായി ഒരുമിച്ചഭിനയിച്ച ബാജി റാവു മസ്താനി വന്‍വിജയവും നിരൂപക പ്രശംസയും നേടിയിരുന്നു.

DONT MISS
Top