നന്മയ്‌ക്കൊരു പര്യായം രവിചന്ദ്രനെന്ന ഈ ഓട്ടോഡ്രൈവര്‍

ravichandranചെന്നൈയുടെ നിരത്തുകളില്‍ രവിചന്ദ്രന്റെ ഓട്ടോറിക്ഷ ഹോണ്‍ മുഴക്കി പായാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി.ഉപജീവനത്തിന് വേണ്ടിയുള്ള ഓട്ടത്തിന്റെ തിരക്കിനിടയില്‍ പാതിവഴിയിലെവിടെയും ഇറങ്ങിപ്പോകാതെ രവിചന്ദ്രനോടൊപ്പം തന്നെ കൂടിയ ഒരാളുണ്ട്.നന്‍മനിറഞ്ഞ രവിചന്ദ്രന്റെ തെളിഞ്ഞ മനസ്സ്.

അന്നും രവി പതിവ് സവാരിയില്‍ തന്നെയായിരുന്നു.തന്റെ ഓട്ടോ പാഞ്ഞോടിയ ചെന്നൈയുടെ ഏതോ ഒരുതിരക്കിനിടയില്‍ നിന്നും കേട്ട കൈയ്യടിയുടെ ഉടമസ്ഥനെയും കയറ്റി രവിചന്ദ്രന്റെ ഓട്ടോറിക്ഷ പരിചിതമായ വഴികളിലേക്ക് ഓട്ടം തുടങ്ങി.റിക്ഷ അധികം ഓടിയിട്ടില്ല.58 കാരന്‍ യാത്രക്കാരന്‍ തന്റെ നെഞ്ചത്ത് അമര്‍ത്തിപ്പിടിച്ച കൈയ്യുമായി പിന്‍സീറ്റിന്റ ഒരുഭാഗത്തേയ്ക്ക് ചരിഞ്ഞുവീണു.ഹൃദയ സ്തംഭനം.’അയാളെന്നോട് എത്തിയ്ക്കാന്‍ പറഞ്ഞ സ്ഥലം ഏതാണെന്ന് എനിക്കിപ്പോഴും ഓര്‍മ്മയില്ല.ഒന്നും മാത്രം ഓര്‍മ്മയുണ്ട്.അയാളുമൊത്തുള്ള എന്റെ യാത്ര അവസാനിച്ചത് ചെന്നൈ രാജീവ് ഗാന്ധി ജനറല്‍ ഹോസ്പിറ്റലിലാണ്’.രവിയുടെ വാക്കുകളാണ്.

യാത്രക്കാരനെ ചികിത്സിച്ച ഡോക്ടര്‍ രക്തക്കുഴലിലെ ബ്ലോക്കും പേസ്‌മേക്കര്‍ ഇംപ്ലാന്‍േഷനുമൊക്കെ തിടുക്കത്തില്‍ പറഞ്ഞു പോയെങ്കിലും രവിചന്ദ്രന് മനസ്സിലായത് ഒന്നുമാത്രമാണ്.അയാളിനി ജീവിയ്ക്കണമെങ്കില്‍ 47,000 രൂപ ആശുപത്രിയുടെ ക്യാഷ് കൗണ്ടറിലടയ്ക്കണം.സംഭവമറിഞ്ഞ് യാത്രക്കാരന്റെ മകനെത്തിയിരുന്നെങ്കിലും അയാളുടെ കയ്യില്‍ എണ്ണിപ്പറക്കിയെടുത്ത് 15,000 രൂപമാത്രമാണ് ഉണ്ടായിരുന്നത്.രണ്ടാമതൊന്ന് ആലോചിയ്ക്കുവാനായി രവിചന്ദ്രന്‍ അത്രവലിയ അഭ്യസ്തവിദ്യനായിരുന്നില്ല.തന്റെ ഓട്ടോറിക്ഷയും എടുത്ത് രവിചന്ദ്രന്‍ പാഞ്ഞു.അന്നുവരെയും പിന്നീടങ്ങോട്ടും തന്റെ അന്നത്തിന്റെ ഏകവഴിയായ ഓട്ടോറിക്ഷ നിമിഷങ്ങള്‍ക്കുമുമ്പ് കണ്ട പേരുപോലുമറിയാത്ത മനുഷ്യനുവേണ്ടി പണയം വെയ്ക്കുവാന്‍.

അയാളെന്നുമാത്രമേ രവിചന്ദ്രന് ഇപ്പോഴും പറയാന്‍ കഴിയൂ..പേരറിയാത്ത ഒരു സൗഹൃദം.
ഇതിനും വേണ്ടി എന്ത് ബന്ധമായിരുന്നു ആ അപരിചിതനോട് എന്ന് ചോദിക്കുന്നവരൊട് പറയാന്‍ രവിയ്ക്ക് ഉത്തരമുണ്ട്.
എന്ത് ബന്ധമാണെന്നോ?..വലിയ ബന്ധമാ..
നിമിഷ നേരത്തേക്കായാലും ആയാളെന്റെ യാത്രക്കാരനായിരുന്നു.എനിയ്ക്ക് അന്നത്തിനുള്ള വഴികാട്ടിയവന്‍..”അത് ഇമ്മിണി ബല്ല്യ ബന്ധമാ”..

DONT MISS
Top