തീവ്രവാദത്തെ ചെറുക്കാന്‍ ഗൂഗിളും: ഇനി സേര്‍ച്ച്‌ ചെയ്‌താല്‍ ലഭിക്കുക തീവ്രവാദ വിരുദ്ധ ലിങ്കുകള്‍

google-anti-isബോംബുണ്ടാക്കുന്നതെങ്ങനെയെന്ന് സെര്ച്ച് ചെയ്താല് ലഭിക്കുന്നത് ബോംബ് കൊണ്ടുള്ള അപകടങ്ങള് , തീവ്രവാദ അനുകൂല വാര്ത്ത തപ്പിയാല് ലഭിക്കുന്നത് തീവ്രവാദവിരുദ്ധ ലിങ്കുകള്‍. തീവ്രവാദികള്ക്ക് പണികൊടുക്കാനുള്ള പുതിയ പദ്ധതിയുമായാണ് സെര്ച്ച് എഞ്ചിന് ഭീമന്മാരായ ഗൂഗിള് രംഗത്തെത്തിയത്.തീവ്രവാദഅനുകൂലികള് അവരുടെ പ്രചരണ വാര്ത്തകള് സെര്‍ച്ച് ചെയ്യുമ്പോള്‍, തീവ്രവാദവിരുദ്ധ ലിങ്കുകള്‍ നല്‍കാനുള്ള പദ്ധതിയുമായാണ് ഗൂഗിള്‍ രംഗത്തെത്തിയിരിക്കുന്നത്. അക്രമാസക്തമായ പ്രചാരണങ്ങളോ തീവ്രവാദപ്രചരണമോ ഗൂഗിളില്‍ തിരയുമ്പോള്‍ അതിനെതിരെയുള്ള വിവരങ്ങള്‍ നല്‍കുക എന്നതാണ് ഗൂഗിളിന്റെ പദ്ധതി. ഉദാഹരണത്തിന് ബോംബ് എങ്ങിനെ ഉണ്ടാക്കാം എന്ന സെര്‍ച്ചിന് ലഭിക്കുക ബോംബിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചുള്ള പരസ്യമോ ഫലമോ ആകും . ഇതിനായി ഗൂഗിളിന്റെ പരസ്യ വിഭാഗമായ ആഡ്വേര്ഡ്സിന്റെ സേവനവും പ്രയോജനപ്പെടുത്തും. ഇതിനായുള്ള  പുതിയ അല്‍ഗോരിതവും തയാറാക്കിയിട്ടുണ്ട്.

ഗൂഗിളിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് ആന്റണി ഹൗസാണ് തീവ്രവാദത്തിനെതിരായുള്ള പോരാട്ടത്തില്‍ ഗൂഗിള്‍ വഹിക്കുന്ന പദ്ധതികളെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. എതിര്‍ വിവരണങ്ങള്‍ നല്‍കുക എന്നുള്ളതാണ് ഇതില്‍ പ്രധാനം. ഐഎസ് വിരുദ്ധ പരസ്യങ്ങള്‍ ഇപ്പോള്‍ തന്നെ ഗൂഗിള്‍ സേര്ച്ചില്‍ വന്നു തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. സ്ഥിരമായി തീവ്രവാദ വാര്ത്തകള് തിരയുന്നവരെ നിയന്ത്രിക്കാനാണ്  പുതിയ പദ്ധതി. ഇങ്ങനെ കണ്ടെത്തുന്ന തീവ്രവാദികളുടെ വിവരങ്ങള്‍ ഗവണ്മെന്റ് ഏജന്‍സികള്‍ക്കോ തീവ്രവാദ വിരുദ്ധ സ്‌ക്വാഡുകള്‍ക്കോ കൊടുക്കുമോയെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല.

ഐഎസ് ഉള്പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ അവരുടെ ആശയപ്രചാരണം ഇന്റര്‍നെറ്റ് വഴിയാക്കിയതാണ് ഗൂഗിള്‍ പോലുള്ള കമ്പനികളെ ആശങ്കയിലാക്കുന്നത്. ഐഎസ് അവരുടെ ആശയം പ്രചരിപ്പിക്കാനും, ലോകവ്യാപകമായി ആളുകളെ സംഘടനയില്‍ ചേര്‍ക്കാനും യുട്യൂബ് പോലുള്ള വീഡിയോ ഷെയറിംഗ് സൈറ്റുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഐഎസ് ആശയങ്ങളോട് താല്‍പര്യമുള്ളവര്‍ ഇത്തരം വിഡിയോകളോ ഐഎസ് ബന്ധമുള്ള സൈറ്റുകളിലെ വിവരങ്ങളോ നെറ്റില്‍ തിരയുമ്പോളാകും മതമൗലികവാദത്തെയും തീവ്രവാദത്തെയും എതിര്‍ക്കുന്ന സേര്‍ച്ച് റിസള്‍ട്ടുകള്‍ ലഭിക്കുക.തീവ്രവാദ പ്രേരണ നല്കുന്ന പതിനാല് ദശലക്ഷത്തോളം വിഡിയോകളാണ് അടുത്തിടെ യൂട്യൂബില്‍ നിന്നും നീക്കേണ്ടി വന്നതെന്ന് ആന്റണി ഹൗസ് അറിയിച്ചു.

ഗൂഗിള്‍ മാത്രമല്ല, മറ്റു പല ഇന്റര്‍നെറ്റ് ഭീമന്മാരും തീവ്രവാദ വിരുദ്ധ പാതയില്‍ തന്നെയാണ്. തീവ്രവാദബന്ധമുണ്ടെന്ന് സംശയിക്കുന്ന പതിനായിരക്കണക്കിന് അക്കൗണ്ടുകള്‍ ട്വിറ്റര്‍ ഇല്ലാതാക്കിയിട്ടും അധിക നാളായിട്ടില്ല. ഇത്തരം അക്കൌണ്ടുകളുടെ പരിശോധനയ്ക്കും, ശരിയല്ലാത്ത അക്കൗണ്ടുകളെ നീക്കാനുമായി നിലവില് നൂറിലധികം പേരാണ് ട്വിറ്ററില്‍ ജോലി ചെയ്യുന്നത്.

DONT MISS
Top