താരജാഡയില്ലാതെ വിക്രം; ഹോട്ടല്‍ ജീവനക്കാരിക്കൊപ്പമുള്ള ഫോട്ടോ വൈറലാകുന്നു

vikramകൊച്ചി: തമിഴകത്തിന്റെ ചിയാന്‍ വിക്രം കഥാപാത്രങ്ങള്‍ക്ക് വേണ്ടി കാണിക്കുന്ന ആത്മാര്‍ത്ഥത പ്രസിദ്ധമാണ്. എന്നാല്‍ ജീവിതത്തിലും താന്‍ ആത്മാര്‍ത്ഥതയുള്ളവനാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇദ്ദേഹം. തന്റെ ആരാധികയായ ഹോട്ടല്‍ ജീവനക്കാരിയെ ചേര്‍ത്തു പിടിച്ച് വിക്രമെടുത്ത ഫോട്ടോയാണ് സോഷ്യല്‍ മീഡിയകള്‍ ഏറ്റെടുത്തിരിക്കുന്നത്.

പ്രമുഖ ചാനലിന്റെ ഫിലിം അവാര്‍ഡിന് കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം. താമസിക്കുന്ന ഹോട്ടലില്‍ ജോലി ചെയ്യുന്ന ആരാധിക തനിക്ക് ചുറ്റുമുള്ള വിഐപികളെ കണ്ട് നിരാശയോടെ തിരിച്ചു പോകുമ്പോഴായിരുന്നു വിക്രം ഓടിച്ചെന്ന് ഫോട്ടോയെടുത്തത്.

DONT MISS
Top