നിസാന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം ജോണ്‍ എബ്രഹാം

john-abraham-nissan-brand
ദില്ലി: ജപ്പാനിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ നിസാന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം ജോണ്‍ എബ്രഹാം. ഇന്ത്യയില്‍ പുറത്തിറങ്ങാനിരിക്കുന്ന സ്‌പോര്‍ട്‌സ് കാറുകളായ ജിടിആര്‍, ഹൈബ്രിഡ് എസ് യുവി എക്‌സ്‌ട്രെയില്‍ എന്നിവയുടെ ബ്രാന്‍ഡ് അംബാസിഡറായാണ് താരം എത്തുന്നത്. ഈ രണ്ട് മോഡലുകളും ഇന്ത്യന്‍ നിരത്തില്‍ ഉടനെയെത്തുമെന്നാണ് സൂചന. ഇതില്‍ ഹൈബ്രിഡ് എസ് യുവി എക്‌സ്‌ട്രെയില്‍ ഇന്ത്യയിലെ ആദ്യത്തെ പരിപൂര്‍ണ ഇലക്ട്രിക് കാറായിരിക്കും.

ജോണ്‍ എബ്രഹാമിനെപ്പോലൊരു ബോളിവുഡ് താരത്തിന്റെ പങ്കാളിത്തം ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യം നേടിയെടുക്കുവാന്‍ സഹായിക്കുമെന്ന് നിസാന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. ദില്ലിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോ 2016 ല്‍ വച്ചാണ് നിസാന്‍ ഇന്ത്യ ഓപ്പറേഷന്‍സ് പ്രസിഡന്റ് ഗില്ലോം സികാര്‍ട് ഇക്കാര്യം പ്രഖ്യാപിച്ചത്. 2020ഓടെ ഇന്ത്യന്‍ കാര്‍ വിപണിയുടെ 5 ശതമാനം പിടിച്ചടക്കാനുള്ള നിസാന്റെ ശ്രമത്തിനു ജോണ്‍ എബ്രഹമിന്റെ പങ്കാളിത്തം കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ നിസാനോടൊപ്പം പ്രവര്‍ത്തിക്കുന്നത് വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് ജോണ്‍ എബ്രഹാമും പ്രതികരിച്ചു.

DONT MISS
Top