‘പയ്യന്‍ മലയാളം വിട്ടത് എന്തായാലും നന്നായി’..സ്വകാര്യചാനലിന്റെ ചടങ്ങില്‍ ചിയാന്‍ വിക്രത്തെ ചിരിപ്പിച്ച് മോഹന്‍ലാലിന്റെ കമന്റ്

vikram 1കഴിഞ്ഞദിവസം ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ് ഷോയില്‍ പങ്കടുക്കവെ ആയിരുന്നു തമിഴ് സൂപ്പര്‍ താരം വിക്രത്തെക്കുറിച്ച് മലയാളകളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ ആ സൂപ്പര്‍ കമന്റ്.’നല്ല വേളെ മലയാളം സിനിമ വിട്ടു പോയിട്ടെ,ഇങ്കെ ഇരുന്തെന്നാ എനക്ക് ഇനൊരു കോംപറ്റീറ്റര്‍ ഇരുന്തിരുക്കും’.

കമന്റ് കേട്ട് ആദ്യം കയ്യടിച്ച് ചിരിച്ചത് ചിയാന്‍ തന്നെയായിരുന്നു.ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച പ്രതിഭയെന്നാണ് ചടങ്ങില്‍ വിക്രത്തെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്.തമാശപങ്കുവെച്ചും സെല്‍ഫിയെടുത്തും ഉള്ള താരങ്ങളുടെ നല്ല നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയകളിലും വൈറലാകുകയാണ്.

മലയാള സിനിമയിലുടെ സഹനടനായും മറ്റും അരങ്ങേറ്റം കുറിച്ച വിക്രം,ബാല സംവിധാനം ചെയ്ത സേതുവിലൂടെ തമിഴ് സിനിമാലോകത്തില്‍ മുന്‍ നിര നടന്‍മാരുടെ പട്ടികയില്‍ ഇടം പിടിക്കുകയായിരുന്നു.പിന്നീടങ്ങോട്ട് വിജയചിത്രങ്ങളുടെ മാത്രം സഹയാത്രികനായ സംവിധായകരുടെ ഭാഗ്യനായകന്‍.ഏറ്റക്കുറച്ചിലുകളില്ലാതെ ആരാധകരുടെ പ്രിയപ്പെട്ട ചിയാന്‍ ആ ജൈത്രയാത്ര തുടരുകയാണ്.

DONT MISS
Top